CrimeNationalNews

ലഹരിപ്പാർട്ടി: തെലുങ്കാനയിൽ പിടിയിലായത് ഉന്നത രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും മക്കള്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും മക്കള്‍ ലഹരി പാര്‍ട്ടിക്കിടെ പൊലീസ് പിടിയില്‍. മുന്‍ കേന്ദ്രമന്ത്രി രേണുകാ ചൗധരിയുടെ മരുമകന്‍, ടിഡിപി എംപി ജയദേവ് ഗല്ലയുടെ മകന്‍, ചിരജ്ഞീവിയുടെ അനന്തിരവൾ എന്നിവരടക്കം വിഐപി കുടുംബങ്ങളിലെ പുതുതലമുറ ചെറുപ്പക്കാരാണ് പിടിയിലായത്. പൊലീസ് അറിവോടെയാണ് ലഹരിപാര്‍ട്ടി നടന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു.

ഹൈദരാബാദ് ബെഞ്ചാര ഹില്‍സ്സിലെ പബ്ബില്‍ ഞയറാഴ്ച രാത്രി മുതല്‍ പുലര്‍ച്ചെ വരെയായിരുന്ന ഉന്നതരുടെ മക്കള്‍ പങ്കെടുത്ത ലഹരിപാര്‍ട്ടി. ഹൈദരാബാദ് പൊലീസ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് നടത്തിയ റെയ്ഡില്‍ കൊക്കെയ്ന്‍, എംഡിഎംഎ അടക്കം ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. മദ്യംസൂക്ഷിച്ചിരുന്ന ഷെല്‍ഫുകളിലും സ്ട്രോ ഇട്ട് വച്ചിരുന്ന ബോക്സുകള്‍ നിന്നും ശുചിമുറികളിലും സൂക്ഷിച്ചിരുന്ന വെള്ളപൊടിയുള്ള പായ്ക്കറ്റുകള്‍ കണ്ടെത്തി. പരിശോധയില്‍ ഇത് കൊക്കെയ്നാണെന്ന് തിരിച്ചറിഞ്ഞു.

150 പേരാണ് ബെ‌ഞ്ചാര ഹില്‍സ്സിലെ ലഹരി പാര്‍ട്ടിയില്‍ ഈ സമയം ഉണ്ടായിരുന്നുത്. ഹൈദരാബാദിലെ നാല് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ മക്കള്‍, ചിരജ്ഞീവിയുടെ മരുമകള്‍ നിഹാരിക,തെലുങ്ക് ഗായകന്‍ രാഹുല്‍ സിപ്ലിഗഞ്ച്, ടിഡിപി എംപി ജയദേവ് ഗല്ലയുടെ മകന്‍ സിദ്ധാര്‍ഥ് ഗല്ല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ രേണുകാ ചൗധരിയുടെ മരുമകന്‍ കിരണ് രാജു, കോണ്‍ഗ്രസ് നേതാവ് എകെ യാദവിന്‍റെ മകന്‍ അടക്കം പബ്ബില്‍ നിന്ന് പിടിയിലായി. രേണുകാ ചൗധരിയുടെ മകള്‍ തേജസ്വിനിയുടെ പബ്ബിലെ നിക്ഷേപവും അന്വേഷിക്കുകയാണ്. സ്ഥിരം ലഹരിപാര്‍ട്ടികള്‍ പബ്ബില്‍ നടന്നിരുന്നു. ബെഞ്ചാര ഹില്‍സ് സിഐയുടെ അറിവോടെയായിരുന്നു ലഹരിപാര്‍ട്ടി നടന്നത്. സിഐ ശിവ ചന്ദ്രയെ സ്സപെന്‍ഡ് ചെയ്തു. കൂടുതല്‍ ഉന്നതര്‍ക്ക് പബ്ബില്‍ നിക്ഷേപം ഉണ്ടോയെന്ന് പരിശോധിക്കുകയാണ്.

അതേസമയം, മകൾ നിഹാരിക പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിലും തെറ്റായൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി നടൻ നാഗ ബാബു വീഡിയോ പ്രസ്താവന നടത്തി. നിഹാരിക തെറ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ സഹോദരൻ കൂടിയായ നാഗ ബാബു പറഞ്ഞു. നിഹാരികയെക്കുറിച്ച് അനാവശ്യ ഊഹാപോഹങ്ങൾ മുഖ്യധാരാ മാധ്യമങ്ങളും നവമാധ്യമങ്ങളും പ്രചരിപ്പിക്കരുതെന്നും നാഗ ബാബു അഭ്യർത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker