KeralaNews

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ പിടിവീഴും; ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചു

കോട്ടയം: കൊവിഡ് വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ മാന്നാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചു. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ ഡ്രോണുകള്‍ ഉപയോഗിച്ച് കണ്ടെത്തി കേസ് എടുക്കാനാണ് തീരുമാനം.

<p>നിരത്തുകളില്‍ വാഹനങ്ങളുടെ അതിപ്രസരം കൂടി വരുന്ന പശ്ചാത്തലത്തിലാണ് നടപടി. അനാവശ്യമായി കറങ്ങി നടക്കുന്നവര്‍ക്കെതിരെയും ഒരേ വാഹനം ഒന്നിലധികം പ്രാവശ്യം നിരത്തില്‍ ഇറക്കുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker