ഓടുന്ന ടൂറിസ്റ്റ് ബസിന് ഒപ്പം നടന്ന് ഡ്രൈവര്‍! കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
കൊല്ലം: വിനോദയാത്രയ്ക്ക് പോകുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസ് സ്‌കൂള്‍ വളപ്പില്‍ നടത്തിയ അഭ്യാസ പ്രകടനത്തിന് പിന്നാലെ ഓടുന്ന ബസിന് ഒപ്പം നടക്കുന്ന ബസ് ഡ്രൈവറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അഞ്ചല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിനോദയാത്രയ്ക്ക് പോയ ബസും ഡ്രൈവറുമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഒരു മൈതാനത്ത് വച്ച് അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഓടുന്ന ബസിനൊപ്പം ഡ്രൈവര്‍ നടക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
കൊട്ടാരക്കയില്‍ വിനോദയാത്രാ സംഘത്തെ കൊണ്ടുപോകാനെത്തിയ ബസുമായി സ്‌കൂള്‍ വളപ്പില്‍ നടത്തിയ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരിന്നു. ടൂറിസ്റ്റ് ബസ് കസ്റ്റഡിയില്‍ എടുക്കുകയും ഡ്രൈവര്‍ രഞ്ജുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ടൂറിസ്റ്റ് ബസിനൊപ്പം കാറുകളിലും ബൈക്കുകളിലുമായി വിദ്യാര്‍ത്ഥികളും അഭ്യാസ പ്രകടനം നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സ്‌കൂളിലെ കുട്ടികളൊന്നും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിദ്യാധിരാജ സ്‌കൂള്‍ മാനേജ്മെന്റിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.