BusinessInternationalNews
ഇനി ആളില്ല വാഹനങ്ങൾ സാധനങ്ങൾ ഡെലിവർ ചെയ്യും
കാലിഫോർണിയ: ഡ്രൈവറില്ലാത്ത വാഹനങ്ങളിൽ ഡെലിവറി സർവീസ് ആരംഭിക്കാൻ കാലിഫോർണിയയിൽ അനുമതി. അടുത്ത വർഷം തുടക്കത്തിൽ തന്നെ സേവനം ആരംഭിക്കാനാണ് റോബോടിക്സ് സ്റ്റാർട്ട് അപ്പ് സ്ഥാപനമായ ന്യൂറോയുടെ പദ്ധതി.ന്യൂറോയുടെ ആർ2 വാഹനങ്ങൾ കഴിഞ്ഞ ഏപ്രിലിൽ കാലിഫോർണിയയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചിരുന്നു.
ന്യൂറോയുടെ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 56 കിലോമീറ്റർ ആയിരിക്കും.
മെച്ചപ്പെട്ട കാലാവസ്ഥിൽ മാത്രമേ ഈ വാഹനങ്ങൾക്ക് സേവനം നടത്താൻ അനുമതിയുള്ളൂ.ഡ്രൈവറുടേയോ യാത്രക്കാരുടേയോ സാന്നിധ്യമില്ലാതെ പ്രവർത്തിക്കാനാവും വിധമാണ് ആർ2 വാഹനങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്.
റഡാർ, തെർമൽ ഇമേജിങ്, 360 ഡിഗ്രി ക്യാമറകൾ എന്നിവ ഈ വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ഒരു കാറിനേക്കാളും ചെറിയ രൂപമാണ് ഈ വാഹനത്തിനുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News