പാരിസ് : ഒളിമ്പിക്‌സ് ഫുട്‌ബോളിൽ അർജന്റീനയ്‌ക്ക് ജയമില്ല. ഓഫ്‌സൈഡ് വില്ലനായതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൊറോക്കോ വിജയിച്ചു. മൊറോക്കോക്കെതിരായുള്ള അർജന്റീനയുടെ മത്സരം 2-2 എന്ന നിലയിൽ ആദ്യം സമനിലയിലായിരുന്നു അവസാനിച്ചത്. മൊറോക്കോ ആരാധകർ ഗ്രൗണ്ടിലെത്തിയതിനെ തുടർന്ന് അർജന്റീനയുടെ രണ്ടാമത്തെ ഗോളിന് പിന്നാലെ റഫറി മത്സരം അവസാനിപ്പിക്കുകയായിരുന്നു.
മത്സരത്തിന് ശേഷമാണ് സംഘാടകർ ഗോൾ ഓഫ്‌സൈഡ് മൂലം റദ്ധാക്കിയ കാര്യം അറിയിച്ചത്. അപ്പോഴേക്കും അർജന്റീന–മൊറോക്കോ മത്സരം എന്ന സമനിലയിൽ എന്ന വാർത്ത പരന്നിരുന്നു.
ഗോൾ റദ്ധാക്കിയതിനെതിരെ അർജന്റീനയുടെ പരിശീലകൻ ഹാഹിയർ മഷെരാനോ രംഗത്തെത്തി. ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സർക്കസ് എന്നാണ് മഷെരാനോ സംഭവത്തെ വിശേഷിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News