FeaturedHome-bannerKeralaNews

എല്‍ദോസ് കുന്നപ്പള്ളിലിന് ആശ്വാസം,ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി:ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ എല്‍ദോസിന് ജാമ്യം നല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയിലായിരുന്നു ജാമ്യം.

ഇതേതുടര്‍ന്ന് കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ എല്‍ദോസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം അഡീഷണഷല്‍ സെഷനസ് കോടതി ഉത്തരവ് നിയമപരമല്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം. അതേസമയം ഉഭയകക്ഷി സമ്മത പ്രകാരമല്ലെ ലൈംഗിക ബന്ധം ഉണ്ടായതെന്നും എല്ലാം സിനിമ കഥപോലെയുണ്ടല്ലോ എന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഉഭയകക്ഷി സമ്മതത്തോടെ എത്രതവണ ബന്ധപ്പെട്ടു എന്നതല്ല ഒരു തവണ നോ പറഞ്ഞാല്‍ ബലാത്സംഗം തന്നെയാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സാഹചര്യം കൂടി പരിശോധിക്കണം എന്നാണ് ഈ വാദത്തോട് കോടതി പ്രതികരിച്ചത്.

ഒരു തവണ ക്രൂര ബലാല്‍സംഗം ചെയ്തിട്ടും സോമതീരത്ത് അടുത്ത നാല് പ്രാവശ്യം എന്തിന് പോയി എന്ന് കോടതി ചോദിച്ചു. ബലാത്സംഗം, പ്രണയം, പിന്നെയും ബലാത്സംഗം ഇതല്ലേ പ്രോസിക്യൂഷന്‍ സ്റ്റോറി എന്നും കോടതി ചോദിച്ചിരുന്നു. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി നിരീക്ഷിച്ചു. എല്‍ദോസിന് ജില്ലാ ജഡ്ജി ജാമ്യം നല്‍കിയതിന് മതിയായ കാരണങ്ങള്‍ ഉണ്ടല്ലോ എന്നും കോടതി പറഞ്ഞിരുന്നു.

കേസില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തനിക്കെതിരെ പരാതി നല്‍കിയ യുവതി 49 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എല്‍ദോസ് അറിയിച്ചിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി പരിഗണിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker