EntertainmentKeralaNews

നിങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ഇമോഷൻസ് വച്ച് കളിക്കരുത്, നിങ്ങളിൽനിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല; ദുൽഖറിന് വിമർശനം

കൊച്ചി:ഇന്ത്യ മുഴുവൻ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ ഇന്ന്. ബോളിവുഡിൽ മലയാളത്തിന്റെ മുഖമായി മാറുകയാണ് നടൻ. മലയാളത്തിലെ ഹേറ്റർമാരില്ലാത്ത നടന്മാരിൽ ഒരാൾ കൂടിയാണ് ദുൽഖർ സൽമാൻ. ആരാധകരുടെ സ്നേഹം വേണ്ടുവോളം താരത്തിന് ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ദുൽഖർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആരാധകരെ ആശങ്കയിലാക്കിയിരുന്നു.

ഉറങ്ങിയിട്ട് ഏറെ നാളുകളായെന്നും ഒന്നും പഴയതുപോലെ അല്ലെന്നുമായിരുന്നു ദുൽഖർ വിഡിയോയിലൂടെ പറയുന്നത്. വേഗം തന്നെ നടൻ വീഡിയോ ഡിലീറ്റ് ചെയ്തതും ചർച്ചയായി. ദുൽഖറിന് എന്തുപറ്റി, എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് ഡിലീറ്റ് ചെയ്തത് എന്നൊക്കെയായി ആരാധകരുടെ സംശയങ്ങൾ. ദുൽഖർ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പല ചാനലുകളിലൂടെയും വീഡിയോയും സ്ക്രീൻഷോട്ടുകളും പ്രചരിച്ചു. അതിനിടെ ഇത് പരസ്യമാണോ എന്തെങ്കിലും പ്രമോഷനുവേണ്ടിയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു.

dulquer salmaan

ഇപ്പോഴിതാ ദുൽഖറിന്റെ പുതിയ പോസ്റ്റിലൂടെ സംഗതി പരസ്യം തന്നെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരു മൊബൈൽ പരസ്യത്തിന്റെ ഭാഗമായുള്ള പ്രമോഷനുവേണ്ടിയായിരുന്നു ആ വിഡിയോ ചിത്രീകരിച്ചത്. മൊബൈലിന്റെ പരസ്യവും ദുൽഖർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ”ഈ മൊബൈൽ എന്നിൽ ചെലുത്തിയ മാന്ത്രിക ശക്തി ഞാൻ വിചാരിച്ചതിലും ശക്തമാണ്. മെഡിറ്റേഷൻ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തിൽ നിന്ന് എനിക്ക് രക്ഷപെടാൻ കഴിയുന്നില്ല.” എന്ന കുറിപ്പോടെയാണ് നടൻ വീഡിയോ പങ്കുവച്ചത്.

എന്തായാലും പുതിയ വീഡിയോ വന്നതോടെ ദുൽഖറിന് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഡിക്യു തങ്ങളെ പേടിപ്പിച്ചെന്നും ഇതൊരു മാരക പ്രമോഷനായി പോയെന്നുമൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. അതേസമയം നടനെ വിമർശിച്ചുള്ള കമന്റുകളും വീഡിയോക്ക് താഴെ നിറയുന്നുണ്ട്.

നിങ്ങളെ സ്നേഹിക്കുന്ന ആളുകളുടെ ഇമോഷൻസ് വച്ച് കളിക്കരുത്. മാനസികാരോഗ്യം ഒരിക്കലും തമാശയല്ല. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആളുകളെയൊക്കെ ഇത് ട്രിഗർ ചെയ്യും. നിങ്ങളിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല എന്നൊക്കെയാണ് കമന്റുകൾ. ഇത്തരം പരസ്യങ്ങളിൽ നിന്ന് ദുൽഖർ മാറി നിൽക്കണമെന്ന അഭിപ്രായവും ആരാധകർക്ക് ഉണ്ട്. നേരത്തെ അനുഷ്ക ശർമ അടക്കമുള്ള ബോളിവുഡ് താരങ്ങൾ ഇത്തരം പരസ്യങ്ങളുടെ ഭാഗമായി വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്.

dulquer salmaan

പ്യൂമ ബ്രാൻഡിന് വേണ്ടി ആയിരുന്നു ആരാധകരെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള പോസ്റ്റുകളുമായി അനുഷ്‍ക എത്തിയത്. അത്തരത്തിൽ ഒന്നാണ് ദുൽഖറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ മനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യത്തെ തമാശയാക്കി എന്നതാണ് ചിലരെയെങ്കിലും ചൊടിപ്പിച്ചിരിക്കുന്നത്. കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ദുൽഖർ.

അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയങ്ങളാണോ ദുൽഖറിനെ ബാധിച്ചത് എന്നായിരുന്നു ആരാധകരുടെ ആശങ്ക. ഏറെ പ്രതീക്ഷയോട് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ വലിയ തരംഗമായി മാറിയിരുന്നു. ഓണത്തിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് നിർമാണം. ഐശ്വര്യ ലക്ഷ്മി, ചെമ്പൻ വിനോദ് ജോസ്, ഷബീർ കല്ലറക്കൽ, പ്രസന്ന, നൈല ഉഷ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker