
വയനാട് : ജോലി വാഗ്ദാനം നൽകി വൈത്തിരിയിലെത്തിച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ ആറ് പേര്‍ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനിയുടെ പരാതിയിൽ ഇടനിലക്കാരായ രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറുപേരെ വൈത്തിരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
പേരാമ്പ്ര സ്വദേശി മുജീബ്, വടകര സ്വദേശി ഷാജഹാൻ, തിരുപ്പൂർ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര, മേപ്പാടി സ്വദേശി ഷാനവാസ്, വൈത്തിരി സ്വദേശി അനസുൽ ജമാൽ എന്നിവരാണ് പ്രതികൾ. പ്രതികളായ സ്ത്രീകൾ യുവതിയെ ജോലി വാഗ്ദാനം നൽകി വൈത്തിരിയിൽ എത്തിച്ചു.
ഇതിനുശേഷം ഫ്ലാറ്റിലും ഹോം സ്റ്റേയിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൽപ്പറ്റ ഡിവൈഎസ്പി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News