അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളി ഡോക്ടറുടെ കൊറോണ അനുഭവങ്ങള്‍ ചര്‍ച്ചയാകുന്നു. 90 വയസായ പോലെ തോന്നിയെന്നും മുങ്ങി മരിക്കുന്ന പ്രതീതിയാണ് അനുഭവപ്പെട്ടതെന്നും ഡോ. ജൂലി ജോണ്‍ പറഞ്ഞു. കുട്ടികളോടു വിട പറയുന്നതിനായി ഡോ. ജൂലി തയ്യാറാക്കിയ വീഡിയോ വൈറലായിരുന്നു. കേരളം കോവിഡിനെ നേരിടുന്നത് നല്ല രീതിയില്‍ ആണെന്നും മലയാളി എന്നതില്‍ അഭിമാനം ഉണ്ടെന്നും ഡോ. ജൂലി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
<p>അമേരിക്കയിലും കോവിഡ് 19 ബാധിച്ചുള്ള മരണം പതിനായിരം കടന്നു. അടുത്ത ഒരാഴ്ച രാജ്യത്ത് കോവിഡ് വ്യാപനവും മരണവും പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്.</p>
<p>ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ ആളുകള്‍ മരിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. വെന്റിലേറ്ററുകളും മാസ്‌കുകളും ആവശ്യത്തിന് ഇല്ലാത്തത് ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News