മൂന്നാര്‍: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാര്‍ ജനറല്‍ ആശുപത്രി അടക്കാന്‍ തീരുമാനം. രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റാനും തീരുമാനമായിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗം നേരത്തെ അടച്ചിരുന്നു. ഡോക്ടറുടെ സമ്പര്‍ക്ക പട്ടികയില്‍ ഒട്ടേറെ ആളുകള്‍ ഉള്‍പ്പെട്ടതോടെയാണ് ആശുപത്രി അടക്കാന്‍ തീരുമാനിച്ചത്.
ഡോക്ടര്‍ നേരത്തെ നിരവധി രോഗികളെ പരിശോധിച്ചിരിന്നു. ഇവരുടെയൊക്കെ വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ ഇവിടെ ചികിത്സയിലുള്ള രോഗികളെ എസ്റ്റേറ്റ് ഡിസ്പന്‍സറികളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാ കളക്ടറും എംഎല്‍എയും ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെ കണ്ടയിന്മെന്റ് സോണിലാണ്. അതിനു പിന്നാലെയാണ് ആശുപത്രി അടക്കാന്‍ തീരുമാനിച്ചത്. മലയോര മേഖലകളിലാണ് ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്നത്. സമ്പര്‍ക്ക രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ജില്ലയിലെ ചില ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.