KeralaNews

‘വീടിനുള്ളില്‍ സാജിതയെ പാര്‍പ്പിക്കാന്‍ റഹ്മാന്‍ കാണിച്ച സാഹസത്തിന്റെ പത്തിലൊന്നു മതി അവളെയും കൂട്ടി അന്തസ്സായി പുറത്തെവിടെയെങ്കിലും താമസിക്കാന്‍’; വൈറല്‍ കുറിപ്പ്

നെന്മാറയില്‍ പത്ത് വര്‍ഷം കാമുകന്റെ മുറിയില്‍ ഒളിവില്‍ താമസിച്ച യുവതിയുടെ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. അയല്‍വാസികളായ റഹ്മാനും സജിതയുമായിരുന്നു ആ കമിതാക്കള്‍. എന്നാല്‍ ഇപ്പോള്‍ ഇവരെ പിന്തുണച്ചും വിമര്‍ശിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ ചൂടുപിടിക്കുകയാണ്. സമൂഹത്തിന്റെ വിവിധ കോണിലുള്ളവര്‍ സംഭവത്തില്‍ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. സംഭവത്തില്‍ ഡോ. അനുജ ജോസഫ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.

അനുജ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം

എനിക്കു നിന്നോട് ഒരുപാട് ഇഷ്ടമുണ്ട്, അതു കൊണ്ടു നിന്നെ ഞാനങ്ങു ഇഞ്ചിഞ്ചായി കൊന്നോട്ടെ എന്ന പോലായി പോയി പാലക്കാട് നെന്മാറയില്‍ റഹ്മാന്‍ സാജിതയ്ക്കു കൊടുത്ത ജീവിതം. ഇതാണ് പ്രണയമെന്നൊക്ക പറഞ്ഞുള്ള ഒരുപാട് ന്യായീകരണങ്ങള്‍ കണ്ടു, അവരോടായി ഒന്നു ചോദിച്ചോട്ടെ 10 വര്‍ഷക്കാലം നിങ്ങളെ ഒരു മുറിയില്‍ പൂട്ടിയിട്ടു ‘ആരേലും മുത്തേ എനിക്കു നിന്നോട് പെരുത്തിഷ്ടാ, നീ ഇനി ലോകം കാണണ്ട, ഈ നാലു ചുമരുകള്‍ക്കുള്ളില്‍ കഴിയണമെന്നു പറഞ്ഞാ എന്തായിരിക്കും മറുപടി, ഒന്നു പോയെ, ഇഷ്ടം പോലും, ഇതേ പറയാന്‍ സാധ്യതയുള്ളു.

എന്തിനു പറയുന്നു കൊറോണയില്‍ ഹീരസറീംി സാഹചര്യത്തില്‍ ഒന്നു പുറത്തിറങ്ങാന്‍ കഴിയാണ്ട് വീടിനുള്ളില്‍ കഴിയേണ്ടി വരുമ്പോള്‍ ഉള്ള ഇന്നത്തെ ഓരോരുത്തരുടെയും അവസ്ഥ ആലോചിച്ചു നോക്കിയാല്‍ മതി, ആ പെണ്‍കുട്ടി ഈ അവസ്ഥ യില്‍ കൂടി കടന്നു പോയതെങ്ങനെയെന്നു ആലോചിക്കാനേ കഴിയുന്നില്ല,അവളുടെ മാനസിക നില പോലും തകര്‍ന്നിട്ടുണ്ടാവണം.

വീടിനുള്ളില്‍ സാജിതയെ പാര്‍പ്പിക്കാന്‍ റഹ്മാന്‍ കാണിച്ച സാഹസത്തിന്റെ പത്തിലൊന്നു മതിയായിരുന്നു അവളെയും കൂട്ടി അന്തസ്സായി പുറത്തെവിടെയെങ്കിലും താമസിക്കുവാന്‍, പറഞ്ഞതൊക്കെ സത്യമാണെങ്കില്‍, ഈ 10 വര്‍ഷത്തിനിടയില്‍ ഒന്നു നേരാംവണ്ണം ആ പെണ്‍കുട്ടി ശ്വസിച്ചിട്ടു പോലുമുണ്ടാവില്ല, മാസമുറ ഉള്‍പ്പെടെ തന്റെ ഓരോ ആവശ്യങ്ങളിലും ഒന്നു പുറത്തിറങ്ങാന്‍ കഴിയാതെ അവള്‍ സഹിച്ച യാതനകളോര്‍ക്കുമ്പോള്‍ വേദന തോന്നുന്നു, അവളെ ഈ നരകജീവിതത്തിലൂടെ കൊണ്ടു പോയ റഹ്മാനെ ദയവു ചെയ്താരും അഭിനവ ഷാജഹാന്‍ ആക്കാന്‍ ശ്രമിക്കരുതേ.

ആ പെണ്‍കുട്ടി ഇതൊക്കെ സഹിച്ചതു പ്രണയത്തിനു വേണ്ടിയല്ലേയെന്ന ഡയലോഗ് ഒഴിവാക്കുന്നതാവും നല്ലത്, പ്രായത്തിന്റെ പക്വതക്കുറവില്‍ റഹ്മാനോടൊപ്പം ജീവിക്കുവാന്‍ അവള്‍ ഒരുപക്ഷെ ഇറങ്ങി വന്നിട്ടുണ്ടാവാം,എന്നിട്ടും ഈ കാലയളവിനിടയിലൊന്നും അവള്‍ക്കൊരു മനുഷ്യ ജീവിതം വേണമെന്നു തോന്നാതിരുന്ന റഹ്മാന്റെ മനസ്സിനെ നമിച്ചു പോകുന്നു.രക്ഷകന്‍ ശിക്ഷകന്‍ ആയില്ലല്ലോ എന്നു ചിന്തിക്കുന്നവരോടായി, ഒരു മനുഷ്യജീവിതം ആ പെണ്‍കുട്ടിക്ക് നിഷേധിച്ചതിനാണോ? മാനസിക വിഭ്രാന്തി ആരോപിച്ചു മകന് ചികിത്സ നല്‍കാന്‍ പോയ വീട്ടുകാര്‍ക്ക് അവന്റെ മുറിയിലെ ഒരു മാറ്റവും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതിലും അവിശ്വസനീയത തോന്നുന്നു. സാജിതയ്ക്ക് ഇനിയൊരു മനുഷ്യ ജീവിതമുണ്ടാകട്ടെ, മാനസികവും ശാരീരികവുമായ എല്ലാ തളര്‍ച്ചകളില്‍ നിന്നും തിരിച്ചു വരാനും കഴിയട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker