NationalNews

കോവിഡ് രോഗിയായ യുവാവിനെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചു,ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു,പോലീസ് കേസെടുത്തു,ഡോക്ടര്‍ ക്വാറന്റൈനില്‍

മുംബൈ: നഗരത്തിലെ പ്രമുഖ ആശുപത്രിയായ വോക്ഹാര്‍ട്ട് ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ 34 കാരനായ ഡോക്ടര്‍ 44 കാരനായ പുരുഷ കോവിഡ് 19 രോഗിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പ്രതി ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നതിന്റെ പിറ്റേന്ന്, മേയ് ഒന്നിനാണ് സംഭവം. ഇരയില്‍ നിന്നും അണുബാധയുണ്ടായിക്കാണുമോ എന്ന ഭയം കാരണം പ്രതിയെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

മെയ് 1 ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.താനെയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന പ്രതി അവിടെ ക്വാറന്റൈനിലാണ്. ഇയാളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അഗ്രിപഡ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോക്ടറുടെ ദുര്‍നടപടിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പ്രോട്ടോക്കോള്‍ പ്രകാരം അഡ്മിനിസ്‌ട്രേഷന്‍ ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു. ഡോക്ടറുടെ സേവനം അവസാനിപ്പിച്ചതായും ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.

നവി മുംബൈ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എം.ഡി ബിരുദധാരിയായ പ്രതി ഏപ്രില്‍ 30 ന് രോഗിയെ പ്രവേശിപ്പിച്ച ദിവസമാണ് ആശുപത്രിയില്‍ ചേര്‍ന്നത്.മുംബൈ പോലീസ്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍), 269 (ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങളുടെ അണുബാധ പടരാന്‍ സാധ്യതയുള്ള അശ്രദ്ധമായ പ്രവൃത്തി), 270 (ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങളുടെ അണുബാധ പടരാന്‍ സാധ്യതയുള്ള മാരകമായ പ്രവര്‍ത്തനം) എന്നിവ പ്രകാരം ഡോക്ടര്‍ക്കെതിരെ കേസെടുത്തു.

എച്ച്.ആര്‍ മാനേജര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഏപ്രില്‍ 28, 29 തീയതികളില്‍ പ്രതിയെ അഭിമുഖം നടത്തിയ ശേഷമാണ് ആശുപത്രിയില്‍ നിയമിച്ചത്. ഏപ്രില്‍ 30 ന് അദ്ദേഹത്തിന്റെ ആദ്യ ദിവസമായിരുന്നു. രണ്ടാം ദിവസമാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തതെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button