ബെസ്റ്റ് ഫ്രണ്ടായി ഗേ ആയ ആളെ വേണം, എനിക്കിഷ്ടമാണ്; കാരണമുണ്ട്; തുറന്ന് പറഞ്ഞ് ദിയ കൃഷ്ണ
കൊച്ചി:സോഷ്യൽ മീഡിയയിലൂടെ ജനപ്രീതി നേടി നേടാൻ കഴിഞ്ഞ താരപുത്രിയാണ് ദിയ കൃഷ്ണ. കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ ചേച്ചി അഹാനയെ പോലെ സിനിമാ രംഗത്തേക്ക് കടന്ന് വന്നില്ല. സോഷ്യൽ മീഡിയയിലെ സാന്നിധ്യമാണ് ദിയ കൃഷ്ണയ്ക്ക് ജനശ്രദ്ധ കൊടുത്തത്. മറ്റ് സഹോദരികളേക്കാളും പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയായതും ദിയ കൃഷ്ണയാണ്. വ്യക്തിപരമായ കാര്യങ്ങൾ ഫോളോവേഴ്സിൽ നിന്നും ദിയ അധികം മറച്ച് വെച്ചിട്ടില്ല. ദിയയുടെ പ്രണയങ്ങളും ബ്രേക്കപ്പുകളും ആരാധകർക്ക് അറിയാവുന്നതാണ്.
സോഷ്യൽ മീഡിയയിലൂടെ ജനപ്രീതി നേടി നേടാൻ കഴിഞ്ഞ താരപുത്രിയാണ് ദിയ കൃഷ്ണ. കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ ചേച്ചി അഹാനയെ പോലെ സിനിമാ രംഗത്തേക്ക് കടന്ന് വന്നില്ല. സോഷ്യൽ മീഡിയയിലെ സാന്നിധ്യമാണ് ദിയ കൃഷ്ണയ്ക്ക് ജനശ്രദ്ധ കൊടുത്തത്. മറ്റ് സഹോദരികളേക്കാളും പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയായതും ദിയ കൃഷ്ണയാണ്. വ്യക്തിപരമായ കാര്യങ്ങൾ ഫോളോവേഴ്സിൽ നിന്നും ദിയ അധികം മറച്ച് വെച്ചിട്ടില്ല. ദിയയുടെ പ്രണയങ്ങളും ബ്രേക്കപ്പുകളും ആരാധകർക്ക് അറിയാവുന്നതാണ്.
എന്തുകൊണ്ട് എനിക്ക് അവരുമായി കംഫർട്ടബിൾ ആയിക്കൂട എന്നാണ് എന്റെ ചോദ്യം. അവർ നമ്മളെ പോലെ തന്നെയാണ്. നമ്മളെ പോലെ മറ്റൊരു കാറ്റഗറി. ഞാൻ ഒരു പെൺകുട്ടിയുമായോ ആൺകുട്ടിയുമായോ കംഫർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് ട്രാൻസ്ജെൻഡറുമായി പറ്റില്ല. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ ഇഷ്ടമാണ്. ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്.
ബാംഗ്ലൂരിലാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ നേരിട്ട് കണ്ട് സംസാരിച്ചത്. ഞാനവരെ എവിടെ വെച്ച് കണ്ടാലും അവരുടെ അനുഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവരുടെ അനുഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവർക്ക് പണം നൽകാനും സന്തോഷിക്കാനും ശ്രമിക്കാറുണ്ട്. എനിക്ക് ഗേ സുഹൃത്തുക്കളുണ്ട്. നമ്മുടെ മലയാളി ആണുങ്ങൾക്കാണ് ഈ ഗേ പയ്യൻമാരുമായി പ്രോബ്ലം. ഞാൻ കണ്ടിട്ടുള്ളതിൽ 90 ശതമാനം മലയാളികളാണ് അവരെ ബുള്ളി ചെയ്യുന്നതും കളിയാക്കുന്നതും.
അവർ പെൺകുട്ടികളുമായാണ് കൂടുതൽ കംഫർട്ടബിൾ. എനിക്ക് ബെസ്റ്റ് ഫ്രണ്ടായി ഒരു ഗേയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ അശ്വിനോട് എത്രയോ തവണ പറഞ്ഞിട്ടുണ്ട്. എനിക്ക് ഭയങ്കര ആഗ്രഹമാണത്. കാരണം ഒരു പെൺകുട്ടികളോട് സംസാരിക്കുന്നത് പോലെ എല്ലാം പറയാം. അവർ ക്യൂട്ടാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ വന്ന മറ്റ് ചോദ്യങ്ങൾക്കും ദിയ മറുപടി നൽകുന്നുണ്ട്. ജീവിതത്തിൽ തനിക്ക് ഏറ്റവും പ്രചോദനമായ വ്യക്തി അമ്മയാണെന്ന് ദിയ കൃഷ്ണ പറയുന്നു. അമ്മ കർക്കശക്കാരിയാണോ എന്ന ചോദ്യത്തിന് ഇപ്പോൾ അല്ലെന്നാണ് ദിയ നൽകിയ മറുപടി. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ പണ്ടത്തേക്കാളും റിബൽ ആണ്. അതുകൊണ്ട് എന്റെയടുത്ത് നടക്കാറില്ല.
പക്ഷെ ചില കാര്യങ്ങളിൽ എനിക്ക് പേടിയുണ്ട്. അച്ഛനെയാണ് കൂടുതൽ പേടി. അമ്മ കുറേക്കൂടി ഫ്രണ്ട്ലിയാണ്. തുറന്ന് സംസാരിക്കാമെന്നും ദിയ വ്യക്തമാക്കി. ഈ വർഷം എടുത്ത ഏറ്റവും നല്ല തീരുമാനം ബ്രേക്കപ്പ് ആണെന്നും ദിയ പറയുന്നുണ്ട്. ആളെ മാത്രം കുറ്റം പറയുന്നില്ല. തന്റെ ഭാഗത്തും തെറ്റ് പറ്റിയിട്ടുണ്ട്. ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ബന്ധം ഉപേക്ഷിക്കാതെ പിടിച്ച് നിർത്താൻ ശ്രമിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.