സച്ചിയുടെ കണ്ണുകൾ ഇനിയും ലോകത്തെ കാണും , സംസ്കാരം ഇന്ന് വെെകിട്ട്
കൊച്ചി: മലയാളത്തിലെ എണ്ണപ്പെട്ട സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ സച്ചിയുടെ കണ്ണുകൾ ഇനിയും ലോകത്തെ കാണും.സച്ചിയുടെ ആഗ്രഹപ്രകാരമാണ് മരണശേഷം കണ്ണുകൾ ദാനത്തിനായി എടുത്തത്.
സച്ചിയുടെ സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4.30 ന് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌ക്കാരം.രാവിലെ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനത്തിന് വച്ചിരിയ്ക്കകയാണ്.
അയ്യപ്പനും കോശിയും,അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ സംവിധായകനായ സച്ചി ഇന്നലെ രാത്രിയാണ് അന്തരിച്ചത്. ഡ്രൈവിങ് ലൈസന്‍സ്, രാമലീല,സീനീയേഴ്സ്, തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥ രചിട്ടുണ്ട്.തിരക്കഥാകൃത്തുക്കളായ സച്ചി-സേതു കൂട്ടുകെട്ട് മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സംഭാവന ചെയ്തിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്ക് തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായി.ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന് വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.