33.4 C
Kottayam
Monday, May 6, 2024

സംവിധായകന്‍ സച്ചിക്ക് ബ്രെയിന്‍ ഹൈപ്പോക്‌സിയ; രക്ഷപ്പെടാനുള്ള സാധ്യത വിരളമെന്ന് റിപ്പോര്‍ട്ട്

Must read

തൃശൂര്‍: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്ക് ബ്രെയിന്‍ ഹൈപ്പോക്‌സിയ എന്ന് റിപ്പോര്‍ട്ട്. രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നും രക്ഷപ്പെട്ടാലും സാധാരണ രീതിയിലുള്ള ജീവിതം സാധ്യമാവില്ലെന്നും സൂചനയുണ്ട്. ബ്രെയിന്‍ ഹൈപ്പോക്‌സിയ ബാധിച്ചാല്‍ അതിജീവിക്കുന്നത് ചുരുക്കം ആളുകളാണെന്നതും സച്ചിയുടെ അവസ്ഥ സങ്കീര്‍ണമാണെന്നതിന്റെ സൂചനയാണ്.

തലച്ചോറിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത സമയത്താണ് ബ്രെയിന്‍ ഹൈപ്പോക്‌സിയ ഉണ്ടാവുന്നത്. ഹൃദയ സ്തംഭനം ബ്രെയിന്‍ഞ്ചുറി, സ്‌ട്രോക്ക്, കാര്‍ബണ്‍ മോണോക്‌സൈഡ് വിഷം എന്നിവയാണ് ബ്രെയിന്‍ ഹൈപ്പോക്‌സിയയുടെ മറ്റ് കാരണങ്ങള്‍.

തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് അതീ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോറിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു. നിലവില്‍, അദ്ദേഹം വെന്റിലേറ്ററിലാണെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week