അഹമ്മദാബാദ്: വിവാഹ വാഗ്ദാനം നല്കി സഹ സംവിധായകന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി 18കാരിയായ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് രംഗത്ത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന് ഒരു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പോലീസില്‍ നല്കിയ പരാതിയില്‍ സഹ സംവിധായകനും ഇയാളുടെ ബന്ധുവും തന്നെ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.
ഗുജറാത്തി സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഹര്‍ദിക് സതസ്യ, വിമല്‍ സതസ്യ എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ആരോപണ വിധേയനായ സഹ സംവിധായകന് തന്റെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സമീപിച്ചത്.
പിന്നീട് ഇയാള്‍ക്കൊപ്പം ലൊക്കേഷനുകളില്‍ ഒപ്പം സഞ്ചരിക്കാറുണ്ടായിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനത്തിരയാക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഒരു വര്‍ഷത്തോളമാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.
പിന്നീട് സഹ സംവിധായകനും അയാളുടെ ബന്ധുവും അമ്രേലിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ട ബലാത്സംഗം ചെയ്തതായും പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.