KeralaNews

ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണ്, കെ റെയില്‍ പദ്ധതിക്കായി താന്‍ കാത്തിരിക്കുന്നു ; സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് സംവിധായകന്‍ ഒമര്‍ ലുലു

കൊച്ചി:ദേശീയ പാതയുടെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടര്‍ ഭൂമിയില്‍ 988.09 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അതിന് പിന്നാലെ ദേശീയ പാത 66-ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് സംവിധായകന്‍ ഒമര്‍ ലുലു.

ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണെന്നായിരുന്നു ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഒമര്‍ പറഞ്ഞു. പോസ്റ്റിന് കീഴില്‍ സര്‍ക്കാരിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്.

കൂടാതെ കെ റെയില്‍ കുറ്റി സംവിധായകന്റെ വീട്ടിലും ഉണ്ടോയെന്നുളള ചോദ്യമാണ് കമന്റ് ബോക്‌സിലുളളത്. #Pinarayi Vijayan #Eagerly Waiting for travel in K-Rail എന്നീ ഹാഷ് ടാഗുകളോടുകൂടിയാണ് സംവിധായകന്റെ അഭിനന്ദന പോസ്റ്റ്.

സംവിധായകന്റെ നിലപാടിൽ നിരവധിപേർ വിമർശനവുമായി രംഗത്തെത്തി. സ്വന്തം വീട്ടിൽ സിൽവൽ ലൈൻ അടയാളക്കല്ലുമായി വന്നാൽ സ്വീകരിച്ച് കയറ്റുമോ എന്നായിരുന്നു പ്രധാനമായും നേരിട്ട ചോദ്യം. 

ഇതിന് ഒമറിന്റെ മറുപടി ഇങ്ങനെ: എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോ എന്ന് ചോദിക്കുന്ന ആളുകളോട്. നഷ്ടപരിഹാരത്തുക ഇപ്പോൾ കൃത്യമായി കിട്ടുന്നുണ്ട് എന്നാണ് അറിവ്. അങ്ങനെ കിട്ടിയാൽ നോ സീൻ. ഇപ്പോൾ ഉള്ള സ്ഥലത്തിലും കുറച്ച്കൂടി അധികം സ്ഥലം കിട്ടുന്ന നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റ് ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും. സുഖമായി ജീവിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker