EntertainmentRECENT POSTS
‘ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ’ ബില്‍ 4.32 ലക്ഷം! ഹോട്ടലിലെ ബില്‍ കണ്ട് ഞെട്ടി സംവിധായകന്‍
തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ചതിന്റെ ഞെട്ടിക്കുന്ന ബില്‍ പങ്കുവച്ച് സംവിധായകന്‍ അനീഷ് ഉപാസന. 11 തരം ഭക്ഷണത്തിനും വെള്ളത്തിനും ചേര്‍ത്ത് 4.32 ലക്ഷം ബില്‍! ബില്‍ തുക കണ്ടവര്‍ ഞെട്ടി. എന്നാല്‍, ഇത് കണ്ട് ആരും ഞെട്ടണ്ട. ഇപ്പറഞ്ഞ തുക ഇന്ത്യന്‍ രൂപയല്ല. സൊമാലിയയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ നിന്നുമാണ് സംവിധായകനും കൂട്ടരും ഭക്ഷണം കഴിച്ചിരിക്കുന്നത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് അവിടുത്തെ കറന്‍സി. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22 ഇന്ത്യന്‍ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ!
ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ ! എന്ന തലകെട്ടുമായിയാണ് അനീഷ് ഉപാസന ബില്‍ തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. ബിരിയാണിയും മറ്റ് ഇന്ത്യന്‍ ഭക്ഷണങ്ങളും കഴിച്ചതിനാണ് ഈ ബില്‍ വന്നിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News