23.9 C
Kottayam
Tuesday, November 26, 2024

അച്ഛനും ലാലങ്കിളും ചെയ്യേണ്ട റോള്‍, ലാലങ്കിളിന്റെ ഡേറ്റും കിട്ടി, പക്ഷെ; വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ പാളിയതിവിടെ

Must read

കൊച്ചി:വിനീത് ശ്രീനിവാസന്‍ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലിനേയും ധ്യാന്‍ ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ തിയേറ്ററില്‍ ലഭിച്ച കൈയടി ചിത്രത്തിന് ഒടിടിയില്‍ നിന്ന് ലഭിച്ചിരുന്നില്ല. മാത്രമല്ല ചിത്രം ക്രിഞ്ചാണ് എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നുമുണ്ട്.

ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധ്യാന്‍. വര്‍ഷങ്ങള്‍ക്കു ശേഷം പോലുള്ള ഇമോഷനല്‍ ഡ്രാമ സിനിമകള്‍ ഒടിടിയില്‍ കണ്ടാല്‍ ബോറടിക്കുമെന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം. ഇമോഷനല്‍ ഡ്രാമ ഒടിടിയിലോ ടിവിയിലോ കാണുമ്പോള്‍ ലാഗ് സംഭവിക്കും എന്നാണ് ധ്യാന്‍ പറയുന്നത്.

ഷൂട്ടിംഗിനിടെ തന്നെ ചില ഭാഗങ്ങള്‍ കാണുമ്പോള്‍ ക്ലീഷേ ആയി തോന്നിയിരുന്നു എന്നും ഒടിടിയില്‍ സിനിമ കണ്ട് പ്രേക്ഷകര്‍ പറയുന്നത് കൃത്യമായ കാര്യങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചേട്ടന്‍ (വിനീത് ശ്രീനിവാസന്‍) ഇതിലൂടെ ഉപയോഗിക്കുന്നത് സ്ട്രാറ്റജിയോ തിരക്കഥാ വൈദഗ്ധ്യമാണോ എന്നറിയില്ല എന്നും ധ്യാന്‍ പറഞ്ഞു. എന്നാല്‍ അത് മനഃപൂര്‍വം ഉള്‍പ്പെടുത്തുന്നതാണ് എന്നും താരം സമ്മതിച്ചു.

സിനിമയിലെ പ്രണവ് മോഹന്‍ലാലിന്റെ മേക്കപ്പിന്റെ കാര്യത്തിലും തനിക്ക് ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നുവെന്ന് ധ്യാന്‍ തുറന്ന് പറഞ്ഞു. പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ അജു വര്‍ഗീസും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് തന്നോട് ചോദിച്ചിരുന്നു എന്നും ധ്യാന്‍ പറയുന്നു. ചേട്ടന് അത് ഓക്കെ ആയിരുന്നു. എന്നാല്‍ എനിക്കും അജുവിനും ഈ ലുക്കില്‍ ആ കഥാപാത്രം ഓക്കെ ആണോ എന്ന ആശങ്ക ഉണ്ടായിരുന്നു,’ ധ്യാന്‍ പറഞ്ഞു.

പക്ഷേ ആത്യന്തികമായി അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ് എന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ അവസാന ഭാഗത്ത് വരുന്ന ഡ്രൈവറുടെ വേഷം വേറൊരാള്‍ ആയിരിക്കണം എന്ന് താന്‍ തുടക്കം മുതലെ ചേട്ടനോട് പറഞ്ഞിരുന്നു എന്നും എന്നാല്‍ തങ്ങളൊരുമിച്ച് ഒരു കോംബോ വേണം എന്നത് വിശാഖിന് നിര്‍ബന്ധമായിരുന്നു എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

സ്ഥിരം വിനീത് ശ്രീനിവാസന്‍ സിനിമകളില്‍ കാണുന്ന എല്ലാ ക്രിഞ്ചും ക്ലീഷേയും ഉള്ള സിനിമയാണിത് എന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററില്‍ കണ്ടപ്പോള്‍ ചെറിയ രീതിയില്‍ തനിക്കും ബോറടിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വലിയ സിനിമയാണെന്ന അവകാശവാദമൊന്നുമില്ലായിരുന്നു എന്നും എന്നാല്‍ പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിട്ടും മ്യൂസിക്കും പരിപാടിയുമൊക്കെയായി വിനീത് അത് വിജയിപ്പിച്ചെടുക്കും എന്നും ധ്യാന്‍ പറഞ്ഞു.

അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ സെക്കന്റ് ഹാഫിലെ തന്റേയും പ്രണവിന്റേയും കഥാപാത്രങ്ങളായി യഥാക്രമം ശ്രീനിവാസനും മോഹന്‍ലാലുമായിരുന്നു വരേണ്ടിയിരുന്നത് എന്നും ധ്യാന്‍ പറഞ്ഞു. ‘ലാല്‍ അങ്കിള്‍ ഡേറ്റും കൊടുത്തതായിരുന്നു. ആ സമയത്ത് അച്ഛന് വയ്യാതായതോടെയാണ് ഈ പ്ലാന്‍ മാറ്റിയത്. അന്ന് കഥയില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ വന്നു,’ ധ്യാന്‍ പറഞ്ഞു.

എല്ലാ ക്രിഞ്ചും ക്ലീഷേയും അടങ്ങുന്ന വിനീത് ശ്രീനിവാസന്‍ സിനിമയെന്നാണ് എല്ലാ അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞത്. വിമര്‍ശനങ്ങളെ സ്വീകരിച്ചെ പറ്റൂ എന്നും നമ്മള്‍ എല്ലാവര്‍ക്കും വേണ്ടിയാണ് സിനിമ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. അടുത്ത സിനിമകളില്‍ ഇതൊക്കെ മാറ്റാന്‍ സാധിച്ചെങ്കില്‍ നല്ലത്. അടുത്തത് വിനീത് ചെയ്യാന്‍ പോകുന്നത് ആക്ഷന്‍ സിനിമയാണ് എന്നും അതില്‍ ഈ ക്രിഞ്ചും ക്ലീഷേയും കാണില്ല എന്നാണ് തന്റെ വിശ്വാസം എന്നും ധ്യാന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിന് വധശിക്ഷ നൽകണം; പ്രതികരണവുമായി ആയത്തുള്ള അലി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയിൽ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അറസ്റ്റ് വാറന്റ് പോരാ, വധശിക്ഷയാണ്...

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

Popular this week