കണ്ണൂര്‍: 2001ലും യു.ഡി.എഫ് നേതാക്കള്‍ ബി.ജെ.പിയുമായി വോട്ട് ധാരണയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ബി.ജെ.പി നേതാവും ധര്‍മ്മടത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സി.കെ പത്മനാഭന്‍.
താന്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായപ്പോഴാണ് ചര്‍ച്ച നടന്നത്. കാസര്‍ഗോഡ് വെച്ച് നടന്ന ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുമാണ് യുഡിഎഫിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
താനും പി.പി മുകുന്ദനും ബി.ജെ.പിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തെന്നും സി.കെ പത്മനാഭന്‍ പറഞ്ഞു. എന്നാല്‍ ധാരണയുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് ബി.ജെ.പി നിലപാട് എടുത്തെന്നും സി.കെ പത്മനാഭന്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News