KeralaNews

പോലീസ് ‘മീന്‍ പിടിക്കാന്‍’ ഇറങ്ങണ്ട! സേനയ്ക്ക് നിര്‍ദ്ദേശവുമായി ഡി.ജി.പി

തിരുവനന്തപുരം: പോലീസ് മീന്‍ വണ്ടികള്‍ പിടിക്കെണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. പഴകിയ മീന്‍ വില്‍പ്പനയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറിയാല്‍ മതിയെന്നും ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.

<p>പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രം കേസെടുത്താല്‍ മതിയെന്നും ഡിജിപി ഉത്തരവില്‍ പറഞ്ഞു. പോലീസ് മീന്‍ പിടിച്ച് നശിപ്പിച്ചതിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം.</p>

<p>ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ എട്ടു ദിവസത്തെ പരിശോധനകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,00,508 കിലോ ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടിയത്. ഞായറാഴ്ച സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.</p>

<p>പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 2,128 കിലോ മത്സ്യം പിടികൂടി. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം കുറ്റകരമാണ്.</p>

<p>ഇത്തരം മത്സ്യങ്ങളുടെ ഉപയോഗം ആരോഗ്യത്തെ പോലും ഗുരുതരമായി ബാധിക്കുന്നതാണ്. അതിനാലാണ് ഓപ്പറേഷന്‍ സാഗര്‍ റാണി വീണ്ടും ശക്തിപ്പെടുത്തിയതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button