EntertainmentKeralaNews

എന്റെ വയര്‍ കണ്ട് ആകുലപ്പെടുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം ; വിമർശിച്ചവരുടെ വായടപ്പിച്ച് ദേവു

കൊച്ചി:ബിഗ് ബോസ് അഞ്ചാം സീസണിലെ മത്സരാർത്ഥിയായിരുന്നു ശ്രീവദേവി എന്ന ദേവു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം വൈബർ ഗുഡ് ദേവു എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹൗസിനകത്ത് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാതിരുന്നതിനെ തുടർന്ന് പ്രേക്ഷകരുടെ വോട്ട് പ്രകാരം ദേവു പുറത്താവുകയും ചെയ്തു.

എന്നാല്‍ ഷോയില്‍ അധികനാള്‍ തുടരാന്‍ ദേവുവിന് സാധിച്ചില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഏറ്റവും കൂടുതല്‍ ഞെട്ടലുണ്ടാക്കിയ എവിക്ഷന്‍ ഒരുപക്ഷെ ദേവുവിന്റേതായിരിക്കും. ദേവുവിനെ പോലൊരാള്‍ പുറത്താകാന്‍ പാടില്ലായിരുന്നുവെന്ന് ആരാധകരും സോഷ്യല്‍ മീഡിയയിലും ഒരുപോലെ പറഞ്ഞിരുന്നു.

ബിഗ് ബോസ് കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദേവു. തന്റെ യാത്രകളുടെയും മറ്റുമൊക്കെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ദേവു പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് ലഭിച്ച കമന്റുകള്‍ക്ക് ദേവു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസം ദേവു പങ്കുവച്ച ചിത്രങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. ചിത്രങ്ങളില്‍ ദേവു ധരിച്ച വസ്ത്രം ചേരുന്നില്ലെന്നും ദേവുവിന്റെ വയര്‍ ചാടിയെന്നുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. നിരവധി പേരാണ് താരത്തിനെതിരെ പരിഹാസവുമായി കമന്റ് ബോക്‌സിലെത്തിയത്. പിന്നാലെ ഇപ്പോഴിതാ തന്റെ വയറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടിയുമായി ദേവു എത്തിയിരിക്കുകയാണ്.

https://www.instagram.com/p/CveCl0xvKNe/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

എന്റെ വയര്‍ കണ്ട് ആകുലപ്പെടുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം, ഞാന്‍ എപ്പോളാണ് നിങ്ങളുടെയൊക്കെ കുഞ്ഞമ്മയുടെ മോള്‍ ആയത്? എന്നായിരുന്നു ദേവുവിന്റെ പ്രതികരണം. തന്റെ വയര്‍ കാണുന്ന തരത്തിലുള്ള മനോഹരമായൊരു ചിത്രവും ദേവു പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.


അങ്ങോട്ട് കാണിക്കൂ ചേച്ചി, ഫുള്ള് സപ്പോര്‍ട്ട് എന്നായിരുന്നു ദേവുവിന്റെ പോസ്റ്റിന് ലഭിച്ചൊരു കമന്റ്. തന്റെ പെര്‍മിഷന്‍ ആരാ ചോദിച്ചേ സേട്ടാ എന്നാണ് ഇതിന് ദേവു നല്‍കിയ മറുപടി. മൈന്റ് ആക്കണ്ട. ചേച്ചിക്ക് ഇത്രയും നല്ല ഉള്ളപ്പോ എന്തിന് ഒളിപ്പിച്ചു വെക്കണം. സ്‌നേഹം കൊണ്ടല്ലേ ചേച്ചി പറയുന്നത്, ക്ഷമിക്കൂ. പിന്നല്ല അടിച്ച് അണ്ണാക്കില്‍ കൊടുത്തൂ എന്നൊക്കെയാണ് ദേവുവിന് പിന്തുണയുമായി എത്തിയവര്‍ കമന്റ് ചെയ്യുന്നത്. .

നേരത്തെ തന്റെ വയറിനെക്കുറിച്ചുള്ള കമന്റുകള്‍ക്ക് അതേ നാണയത്തില്‍ തന്നെ ദേവു മറുപടി നല്‍കിയിരുന്നു. അവനവന് ചേരുന്ന ഡ്രസ് ഇട്ടാ പോരെ, ഇത് ഒരുമാതിരി…അല്ലേല്‍ വേണ്ട പറയുന്നില്ല എന്നായിരുന്നു ഒരു കമന്റ്. ഹാ പറയെടോ താന്‍ ആണല്ലോ എനിക്ക് ചിലവിന് തരുന്നത്. പറയൂ തനിക്ക് എവിടെങ്കിലും വേദനയുണ്ടോ ഞാന്‍ ഈ ഡ്രസിട്ടതില്‍? എന്നായിരുന്നു ദേവുവിന്റെ മറുപടി

.ഒരാള്‍ക്ക് ഒരു ഡ്രസ് ചേരുന്നില്ല എന്ന് പറയുന്നത് തെറ്റാണോ? എന്ന് മറ്റൊരാള്‍ ചോദിക്കുന്നുണ്ട്.” മറ്റുള്ളവര്‍ എന്ത് ചെയ്താലും നിങ്ങള്‍ എന്തിന് ഗൗനിക്കണം. ഞാന്‍ തന്റെ കുഞ്ഞമ്മയുടെ മോളല്ലല്ലോ. എന്റെ ഇഷ്ടം ഞാന്‍ ചെയ്യുന്നു. ഈ വള്‍ഗര്‍ എന്ന് പറഞ്ഞു കമന്റ് ഇടുന്ന ഉണ്ണികള്‍ എത്ര തവണ സൂം ചെയ്തു നോക്കി എന്നൊക്കെ നമുക്ക് മനസിലാകും. നിങ്ങളെയൊന്നും ഇത് ബാധിക്കുന്നില്ലല്ലോ. പിന്നെന്തിനാണ് സമയം കളയുന്നത്. വീട്ടുകാരുടെ കാര്യങ്ങള്‍ നോക്കൂ. എന്റെ വയര്‍ ചാടിയതില്‍ ചേട്ടു വീട്ടില്‍ ഉള്ള വഴി മറഞ്ഞു പോയോ, ഇല്ലല്ലോ. ദീസ് ആര്‍ നണ്‍ ഓഫ് യുവര്‍ ബിസിനസ്” എന്നാണ് ആ ചോദ്യത്തിന് ദേവു നല്‍കിയ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker