KeralaNewsRECENT POSTS
ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല; ശബരമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമാധാന അന്തരീക്ഷത്തില്‍ മണ്ഡലകാലം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ ഒരുഘട്ടത്തിലും ശ്രമിച്ചിട്ടില്ല, ഇനി ശ്രമിക്കുകയുമില്ല. ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല. ദര്‍ശനത്തിന് എത്തുമെന്ന് പറയുന്ന തൃപ്തി ദേശായിയെ പോലുള്ളവരെ ലക്ഷ്യം സ്വന്തം പ്രചരണം മാത്രമാണ്. ശബരിമല കയറണമെന്ന് അത്ര നിര്‍ബന്ധമുള്ള യുവതികള്‍ സുപ്രീംകോടതി ഉത്തരവുമായി വരട്ടെയെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News