Home-bannerKeralaNewsNews
ദേവനന്ദയുടെ മരണം ആദരാഞ്ജലികൾ അർപ്പിച്ചു മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും
കൊച്ചി: ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതോടെ ഒരുനാടിന്റെ തിരച്ചിൽ വിഫലമായെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. നടൻ മമ്മൂട്ടിയും കുട്ടിയുടെ മരണത്തിൽ അതീവ ദുഖം പ്രകടിപ്പിച്ചു.
പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തുകയായിരുന്നു. കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ പകലും രാത്രിയും സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടന്നിരുന്നു.
വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. പ്രദീപ് കുമാര്‍ – ധന്യ ദമ്പതികളുടെ മകളാണ്. വിദേശത്തുള്ള പ്രദീപ് കുമാര്‍ രാവിലെ നാട്ടിലെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News