പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്ക് അവള്‍ ആഗ്രഹിക്കുന്നിടത്ത് ഇഷ്ടമുള്ളവരോടൊത്ത് താമസിക്കാന്‍ സ്വതന്ത്ര്യമുണ്ട്; ഹൈക്കോടതി
ന്യൂഡല്‍ഹി: ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ വീട് ഉപേക്ഷിച്ച പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് പിന്തുണയുമായി ഡല്‍ഹി ഹൈക്കോടതി. സ്ത്രീയുടെ സമ്മതവും ആഗ്രഹങ്ങളും കണക്കിലെടുത്ത്, ഒരു മുതിര്‍ന്ന വ്യക്തി എന്നനിലയില്‍ അവള്‍ക്ക് ആഗ്രഹിക്കുന്നിടത്തും അവള്‍ ആഗ്രഹിക്കുന്ന ആരുമായും താമസിക്കാന്‍ സ്വതന്ത്രവും ഇച്ഛാശക്തിയുമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി പ്രകാരം 12/09/20 ന് സ്ത്രീയെ കാണാതായി. മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് കാണാതായതിന് ബബ്ലൂ എന്ന വ്യക്തിയെ സംശയിക്കുന്നതായാണ് പരാതിയില്‍ പറഞ്ഞിരുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യുവതിയെ കോടതിയില്‍ ഹാജരാക്കി. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ സെക്ഷന്‍ 164 പ്രകാരം നടത്തിയ പ്രസ്താവനയില്‍, താന്‍ സ്വന്തം ഇച്ഛാസ്വാതന്ത്ര്യവും ഉടമ്ബടിയും അനുസരിച്ചാണ് ബബ്ലൂവിനൊപ്പം പോയതെന്നും അവള്‍ അവനെ വിവാഹം കഴിച്ചുവെന്നും കോടതി വ്യക്തമാക്കി.
ഈ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍, ഭര്‍ത്താവ് ബബ്ലൂവിനൊപ്പം താമസിക്കാന്‍ ബന്ധപ്പെട്ട സ്ത്രീക്ക് കോടതി നിര്‍ദേശം നല്‍കി. ‘അവളെ ബബ്ലൂവിന്റെ വസതിയിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ പൊലീസ് അധികാരികളോട് നിര്‍ദ്ദേശിക്കുന്നു. നിയമം കൈയിലെടുക്കരുതെന്നും സ്ത്രീയെ അല്ലെങ്കില്‍ ബബ്ലൂവിനെ ഭീഷണിപ്പെടുത്തരുതെന്നും പൊലീസ് അധികാരികള്‍ ഹര്‍ജിക്കാരോടും സുലേഖയുടെ മാതാപിതാക്കളോടും ഉപദേശിക്കണം. ബന്ധപ്പെട്ട സ്ത്രീ ബബ്ലൂവിനൊപ്പം താമസിക്കുന്ന ഇടത്തെ പൊലീസ് സ്റ്റേഷനിലെ ബീറ്റ് കോണ്‍സ്റ്റബിളിന്റെ മൊബൈല്‍ ഫോണ്‍ നമ്ബര്‍ സുലേഖയ്ക്കും ബബ്ലൂവിനും നല്‍കണം, അങ്ങനെ ആവശ്യമെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കഴിയും.’ കോടതി നിര്‍ദേശിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.