KeralaNews

ബൈക്കുകളെയും യാത്രക്കാരെയും ഇടിച്ചു, ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറഞ്ഞു

കൊച്ചി : എറണാകുളം ചക്കരപറമ്പിനു അടുത്ത് ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ തല കീഴായി മറഞ്ഞു. രണ്ട് ബൈക്കുകളിലും ബസ്സ്റ്റോപ്പിലെ യാത്രക്കാരനെയും ഇടിച്ചിട്ട ശേഷമാണ് കാർ മറഞ്ഞത്. ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ആൾക്ക് കാറിടിച്ച്, ഗുരുതരമായി പരിക്കേറ്റു. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക്‌ പോകുകയായിരുന്നു കാർ. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അമ്പലവയലിൽ ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

വയനാട് അമ്പലവയലിൽ ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. ആനപാറ വളവിലാണ് ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തെ വീടിന് മുന്നിലേക്ക് മറിഞ്ഞത്. എരുമാട് കല്ലിച്ചാൽ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി ജില്ലാശുപത്രിയിലേക്ക് മാറ്റി. മീനങ്ങാടിയിലെ അമ്പലത്തിൽ ഉത്സവം കണ്ട് മടങ്ങുമ്പോൾ ആണ് അപകടത്തിൽപ്പെട്ടത്.

മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ആർക്കും പരിക്കില്ല. രാവിലെ ഒൻപതരയോടെ മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ഡ്രൈവർ വാഹനം നിർത്തി. തുടർന്ന് യാത്രക്കാർ ഉൾപ്പെടെ പുറത്തേക്കിറങ്ങി യതിനാൽ അപകടം ഒഴിവായി. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും ആണ് കത്തി നശിച്ചു.മൂവാറ്റുപുഴ  ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker