EntertainmentKeralaNews

എത്രപേർ തേച്ചു, നിങ്ങള്‍ ആണോ പെണ്ണോ’: അവതാരക ചോദ്യങ്ങളെ ട്രോളി ദീപ തോമസ്

ശ്രീനാഥ് ഭാസിയാണ് ഇപ്പോൾ മലയാള സിനിമയിലെ ചൂടുള്ള ചർച്ച. ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്നാണ് നടനെതിരെയുള്ള കേസ്. അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത നടനെ കഴിഞ്ഞ ദിവസം ജാമ്യത്തിൽ വിട്ടിരുന്നു. വിഷയത്തിൽ ശ്രീനാഥ് ഭാസിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ ശ്രീനാഥ് ഭാസിയെ അനുകൂലിച്ച് കൊണ്ട് രം​ഗത്തെത്തുകയാണ് നടി ദീപ തോമസ്.

ഓൺലൈൻ ചനലുകളിലെ ഇപ്പോഴത്തെ അഭിമുഖങ്ങൾ ഇങ്ങനെയാണ് നടക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരു ആക്ഷേപഹാസ്യ വീഡിയോയാണ് ദീപ പങ്കുവച്ചിരിക്കുന്നത്. ആണാണോ പെണ്ണാണോ എന്ന ചോദ്യങ്ങൾ ഉൾപ്പടെ, ഫോണുകൾ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് നടക്കുന്നതെന്ന് ദീപ വീഡിയോയിൽ പറഞ്ഞുവയ്ക്കുന്നു. 

നിങ്ങളുടെ ജീവിതത്തിലെ ട്രോമ പറയൂ, മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ, എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ വാട്സാപ് ചാറ്റ് അവസാനം ആരുമായിട്ടായിരുന്നു, അവസാനം വിളിച്ച കോള്‍ ആരെയാണ് തുടങ്ങിയ ചോദ്യങ്ങളാണ് അവതാരകര്‍ ചോദിക്കുന്നതെന്ന് ദീപ പറയുന്നു.

 

https://www.instagram.com/reel/Ci7u9inhPB1/?utm_source=ig_web_copy_link

രാഗ് വ്യൂ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നക്. വീഡിയോ ഇഷ്ടപ്പെട്ടു എങ്കില്‍ ഷെയര്‍ ചെയ്യണമെന്നും താരം പറഞ്ഞിട്ടുണ്ട്. എന്ത് തന്നെയായാലും എല്ലാം വേദനിപ്പിയ്ക്കുന്നതാണ് എന്നും വീഡിയോയ്ക്കൊപ്പം ദീപ കുറിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ ജീവിതം, സെന്‍സിറ്റീവ് കണ്ടന്റ്, സ്വകാര്യ ജീവിതം, തമാശയല്ല എന്നിങ്ങനെയാണ് വീഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ഹാഷ് ടാഗുകള്‍. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button