തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൗനം ഭാവിച്ചിരുന്ന അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് ഒടുവില്‍ പ്രതികരിച്ചു. സംഘടനാനേതൃത്വം ആ വിഷയത്തിലെടുത്ത നടപടി കൃത്യമാണ് എന്നു തന്നെ കരുതുന്നു. അതിലപ്പുറമൊരു ചര്‍ച്ചയില്‍ വലിയ പ്രസക്തിയൊന്നുമില്ല. അങ്ങനെ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന ‘സുന്ദരസുരഭിലഭൂമി’യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാന്‍ തല്‍ക്കാലം സൗകര്യമില്ലെന്ന് ദീപ ഫേസ്ബുക്കില്‍ കുറിച്ചു.
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പണ്ടത്തെ എസ് എഫ് ഐ ക്കാരിയല്ല.. ഇപ്പോഴത്തെ ഡി വൈ എഫ് ഐ ക്കാരിയുമല്ല.ഇടതുപക്ഷാഭിമുഖ്യമുണ്ട്.പണ്ടേയുണ്ട്. അതിപ്പോഴും തുടരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങള്‍ അറിയാഞ്ഞിട്ടല്ല. എഴുതാഞ്ഞിട്ടു തന്നെയാണ്. എന്റെ സമയം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ തല്‍ക്കാലം പുറത്തു നിന്ന് ഉപദേശം എടുക്കുന്നില്ല.
സംഘടനാനേതൃത്വം ആ വിഷയത്തിലെടുത്ത നടപടി കൃത്യമാണ് എന്നു തന്നെ കരുതുന്നു. അതിലപ്പുറമൊരു ചര്‍ച്ചയില്‍ വലിയ പ്രസക്തിയൊന്നുമില്ല. അങ്ങനെ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന ‘സുന്ദരസുരഭിലഭൂമി’യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാന്‍ തല്‍ക്കാലം സൗകര്യമില്ല.
ഇന്നത്തെ പ്രതികരണം കഴിഞ്ഞു. നമസ്‌കാരം