തിരുവനന്തപുരം: ആസിഫ് കെ യുസഫിന്റെ ഐഎഎസ് റദ്ദാക്കും. കേരള സര്‍ക്കാര്‍ ഇദ്ദേഹത്തെ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കി. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. നിലവില്‍ കൊല്ലം വികസന അതോറിറ്റി കമ്മിഷണറാണ് ആസിഫ് കെ യൂസഫ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആസിഫ് ഐഎഎസ് നേടി എന്ന പരാതിയിക്ക് പിന്നാലെയാണ് നടപടി.
പരീക്ഷ എഴുതുന്നതിന് തൊട്ടുമുന്‍പുള്ള മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍ താഴെയാകണമെന്നാണ് ഒബിസി സംവരണത്തിനുള്ള മാനദണ്ഡം. എന്നാല്‍, മൂന്നു സാമ്പത്തിക വര്‍ഷത്തിലും ആസിഫിന്റെ കുടുംബത്തിന്റെ സാമ്പത്തിക വരുമാനം ആറു ലക്ഷത്തില്‍ കൂടുതലാണെന്ന് തെളിഞ്ഞു. മാത്രമല്ല, വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കെതിരെയും നടപടിയെടുക്കും.