കോട്ടയം: പൂഞ്ഞാറില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ ബസ് സ്റ്റാന്‍ഡിലേയ്ക്കുള്ള പ്രവേശന ഭാഗത്തിന് സമീപത്തെ ഇടുങ്ങിയ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനിലാണ് മൃതദേഹം കണ്ടെത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയായ സിബി എന്നയാളാണ് മരിച്ചതെന്നാണ് വിവരം. ഇയാള്‍ കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News