കുളിക്കുന്നതിനിടയില്‍ മലവെള്ള പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കുളിക്കുന്നതിനിടയില്‍ മലവെള്ള പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കം പൂളപ്പൊയില്‍ സ്വദേശി അനിസ് റഹ്മാന്റെ മൃതദേഹമാണ് ഇരുവഴിഞ്ഞി പുഴയില്‍ നിന്നും കണ്ടെത്തിയത്.
കോഴിക്കോട് പുന്നക്കല്‍ ഉരുമി പവര്‍ ഹൗസിനു സമീപത്തു വച്ചാണ് ഇയാള്‍ മലവെള്ള പാച്ചിലില്‍പെട്ടത്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അനീസ് അടക്കം മൂന്നു പേര്‍ പവര്‍ ഹൗസിന് സമീപം കുളിക്കാനിറങ്ങിയത്. പെട്ടെന്നാണ് മലവെള്ളം പാഞ്ഞെത്തിയത്. മൂന്നുപേരും ഒഴുക്കില്‍ പെട്ടെങ്കിലും മറ്റ് രണ്ടു പേരും രക്ഷപ്പെട്ടു. ഇവരാണ് അനീസിനെ കാണാതായ വിവരം അറിയിച്ചത്.
വിവരമറിഞ്ഞെത്തിയ മുക്കം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും അനിസിനെ കണ്ടെത്താനായില്ല. ഞായറാഴ്ച്ച വീണ്ടും തുടര്‍ന്ന തെരച്ചിലിലാണ് ഇരുവഴിഞ്ഞി പുഴയില്‍ മൃതദേഹം കണ്ടെത്തുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.