തിരുവനന്തപുരം: പത്തു വര്‍ഷം മുന്‍പ് മകന് കൊന്ന് പുഴയിലൊഴുക്കിയ അച്ഛന്റെ മൃതദേഹം കണ്ടെടുത്തു. അടുത്തിടെ മറ്റൊരു കൊലക്കേസില്‍ പിടിയിലായപ്പോള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് 10 വര്‍ഷം മുന്‍പ് താന്‍ പിതാവിനെ കൊലപ്പെടുത്തിയതായും മൃതദേഹം പുഴയില്‍ ഒഴുക്കിയതായും മകന് മൊഴി നല്‍കിയത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിതാവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരിന്നു. 10 വര്‍ഷം മുന്‍പ് പുഴയില്‍ ഒഴുകി നടന്നിരുന്ന മൃതദേഹം പോലീസാണ് അന്ന് മറവുചെയ്തത്. ഇന്ന് മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിച്ചതോടെയാണ് ഇയാള്‍ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News