CrimeKeralaNewsRECENT POSTS
കല്‍പ്പറ്റയില്‍ രണ്ടു വയുസുകാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍
കല്‍പ്പറ്റ: രണ്ട് വയസ്സുള്ള കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തി. മേപ്പാടി പുത്തുമലയിലാണ് ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശി ചന്ദ്ര സിംഗിന്റെ മകള്‍ റോഷ്‌നിയുടെ മൃതദേഹമാണ് ഇന്നലെ രാത്രി ഏഴരയോടെ കണ്ടെത്തിയത്. സംഭവത്തില്‍ മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടി താമസിക്കുന്ന പാടി മുറിയില്‍ നിന്നും നൂറ് മീറ്റര്‍ അടുത്തുള്ള കാടുപിടിച്ച സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News