News
24 വര്‍ഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കളുടെ വിവാഹ വീഡിയോ റീക്രിയേറ്റ് ചെയ്ത് മക്കള്‍; വീഡിയോ വൈറല്‍
24 വര്‍ഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കളുടെ വിവാഹ വീഡിയോ റീക്രിയേറ്റ് ചെയ്ത് മക്കള്‍. മുംബൈ മലയാളികളായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനികളാണ് മാതാപിതാക്കള്‍ക്ക് വളരെ സ്‌പെഷ്യലായ വിവാഹ വാര്‍ഷിക സമ്മാനം നല്‍കിയത്. മക്കളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവക്കപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഇരുവരും വരുന്ന സീനുകള്‍ ട്രൈപോഡ് വെച്ചും സിംഗിള്‍ സീനുകള്‍ പരസ്പരം ഷൂട്ട് ചെയ്തും വിഡിയോ ചിത്രീകരിച്ചു. കഴിഞ്ഞ 28നായിരുന്നു വിവാഹ വാര്‍ഷികം. അതുവരെ വിഡിയോയെപ്പറ്റി അവര്‍ അറിയരുതെന്ന് മക്കള്‍ തീരുമാനിച്ചു. 28ന് ടെലിവിഷനു മുന്നില്‍ അവരെ ഇരുത്തി വിഡിയോ കാണിച്ചു കൊടുത്തു. കുടുംബ സുഹൃത്തുക്കളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News