മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയത്തെ പതിനാലുവയസുകാരി ആത്മഹത്യ ചെയ്യാനുള്ള കാരണം പഠനം മുടങ്ങിയതിനാലെന്ന് മാതാപിതാക്കള്‍. സ്മാര്‍ട്ട്ഫോണും ടിവിയും ഇല്ലാതിരുന്നതിനാല്‍ വിദ്യാര്‍ഥിനിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായിരുന്നില്ല. ഇത് കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ് മരണപ്പെട്ട ദേവിക. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയില്‍ കുളത്തിങ്ങല്‍വീട്ടില്‍ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളായ ദേവികയുടെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞുകിടക്കുന്ന മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.