32.8 C
Kottayam
Tuesday, April 16, 2024

കേരള കോണ്‍ഗ്രസിന്റെ പെരുമ നശിപ്പിക്കുവാന്‍ ഇറങ്ങിതിരിച്ചവരെ ഒറ്റപ്പെടുത്തണം,ജോസഫിനെതിരെ ആഞ്ഞടിച്ച് ദളിത് ഫ്രണ്ട്(എം)

Must read

 

കോട്ടയം :കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ അധികാരത്തര്‍ക്കം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങവെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫിനെതിരെ ആഞ്ഞടിച്ച് പോഷകസംഘടനയായ ദളിത് ഫ്രണ്ട് എം.കേരള കോണ്‍ഗ്രസ്(എം) നെയും, ജോസ് കെ മാണിയെയും മോശപ്പെടുത്തി മുന്നോട്ടുപോകുന്നവര്‍ പാര്‍ട്ടിയുടെ പെരുമയും ജനകീയ അടിത്തറയും നശിപ്പിക്കുവാന്‍ ഇറങ്ങിതിരിച്ചവര്‍ ആണെന്ന് ദളിത് ഫ്രണ്ട്(എം)സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു.നേരത്തെ പാര്‍ട്ടി ഭിന്നതയില്‍ പക്ഷം ചേര്‍ന്ന് യൂത്ത് ഫ്രണ്ട് അടക്കമുള്ള പോഷക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജോസഫിനെതിരായ വിമര്‍ശനത്തിന് യൂത്ത് ഫ്രണ്ട് ജനറല്‍ സെക്രട്ടറി ജയകൃഷ്ണന്‍ പുതിയേടത്തിനെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റിയാണ് ജോസഫ് വിഭാഗം തിരിച്ചടിച്ചത്.

ദളിത് ഫ്രണ്ട് എമ്മിന്റെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്

ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടേയും വൈവിധ്യമാർന്ന വികസന – ക്ഷേമപ്രവർത്തനങ്ങളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനംപിടിച്ച കർഷകരുടെ നട്ടെല്ലായ കേരള കോൺഗ്രസ്‌(എം) നെയും, ജോസ് കെ മാണിയെയും മോശപ്പെടുത്തി മുന്നോട്ടുപോകുന്നവർ പാർട്ടിയുടെ പെരുമയും ജനകീയ അടിത്തറയും നശിപ്പിക്കുവാൻ ഇറങ്ങിതിരിച്ചവർ ആണെന്ന് ദളിത് ഫ്രണ്ട്(എം)സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു.

പി.ജെ. ജോസഫ് പാർട്ടിയുടെ നേതാക്കളിൽ ഒരാൾ തന്നെയാണ് അദ്ദേഹം വർക്കിംഗ്‌ ചെയർമാൻ എന്ന നിലയിലുള്ള സേവനങ്ങൾ ഏറെ നിരാശാജനകമാണ്.
മാണി സാർ മന്ത്രി സ്ഥാനത്തു നിന്നും രാജി വെച്ചതു മുതൽ, കോട്ടയത്തു നടത്തിയ മഹാ സമ്മേളനം, *ജോസ് കെ മാണി എം പി നയിച്ച *കേരള യാത്ര, എന്നിവയിൽ ഒരുമിച്ചു തീരുമാനമെടുത്തിട്ട് അടിത്തട്ട് വിമത പ്രവർത്തനങ്ങൾ നടത്തിയതും, കോട്ടയം പാർലിമെന്റ് സീറ്റിലെ സ്വയം സ്ഥാനാർഥി പ്രഖ്യാപനവും, ഓരോ പാർട്ടി പ്രവർത്തകനും വിഷമങ്ങളും, ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടുള്ളതാണ്, പല കാലങ്ങളിൽ നടന്ന പിളർപ്പുകൾക്കു നേതൃത്വം കൊടുത്തിട്ടും ആപത്ഘട്ടങ്ങളിൽ വേണ്ട സംരക്ഷണംനൽ കിയ ഈ പാർട്ടിയെ, ജരാനര ബാധിച്ച, പാർട്ടിയുടെ ഔദാര്യംകൊണ്ട് ഇപ്പോഴും ജീവിക്കുന്ന, രണ്ടാം നിരയുടെ മുന്നേറ്റത്തിൽ വെപ്രാളം കാട്ടുന്ന, ഇരിക്കുന്ന കൊമ്പ്മുറിക്കുന്ന ചിലരുടെ സഹായം മാത്രമാണ് ബഹു. ശ്രീ : പി.ജെ.ജോസഫ് സാറിനുള്ളത്.
പി ജെ ജോസഫ് എത്ര ശ്രമിച്ചാലും പാർട്ടിയിലെ 95 ശതമാനം വരുന്ന പ്രവർത്തകരും, നേതാക്കളും. കഴിഞ്ഞ 25 വർഷക്കാലമായി പാർട്ടി വളർത്തി വലുതാക്കി വിവിധ ക്യാമ്പയിനുകളിലൂടെ കേരളത്തിന് സമർപ്പിച്ച ശ്രീ:ജോസ് കെ മണിയുടെ നേതൃത്വമാണ് പാർട്ടി പ്രവർത്തകരും കേരള ജനതയും ആഗ്രഹിക്കുന്നത്. ഈ ചിന്ത നേതാക്കൾ ഉൾക്കൊണ്ട്‌ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട്കൊണ്ടുപോകാൻ ശ്രമിക്കണമെന്നു ദളിത് ഫ്രണ്ട്(എം)സംസ്ഥാന കമ്മിറ്റിയിൽ അധ്യക്ഷത വഹിച്ച പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, സ്റ്റിയറിങ് കമ്മിറ്റിയംഗവും ദളിത് ഫ്രണ്ട്(എം)സംസ്ഥാന പ്രസിഡന്റുമായ ഉഷാലയം ശിവരാജൻ പറഞ്ഞു. ദളിത് ഫ്രണ്ട്(എം)സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബാബു മനക്കപറമ്പൻ, എം സി ജയകുമാർ, ഓണമ്പലം വിശ്വാമിത്രൻ, വെള്ളൂർ കെ.കെ. സുരേന്ദ്രൻ, രാമചന്ദ്രൻ മാവേലിക്കര,സംസ്ഥാന വൈസ് പ്രസിഡന്റ്‌ മിനി ബാബു, റ്റി.റെജി തിരുവനന്തപുരം, കൊല്ലം ശാർഗധരൻ തുടങ്ങിയവർ സംസാരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week