ചാനല്‍ ചര്‍ച്ചക്കിടെ മുസ്ലീം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി സംഘപരിവാര്‍ നേതാവ്
ന്യൂഡല്‍ഹി: മുസ്ലിം ഡെലിവറി ബോയില്‍ നിന്ന് സൊമാട്ടോ ഓര്‍ഡര്‍ സ്വീകരിക്കാത്ത സംഭവത്തില്‍ വിവാദം കത്തുന്നതിനിടെ, ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിമായ വാര്‍ത്താ അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി സംഘപരിവാര്‍ സംഘടനയായ ‘ഹം ഹിന്ദു’ നേതാവ് അജയ് ഗൗതം. സൊമാറ്റോ വിഷയത്തില്‍ ‘ന്യൂസ് 24’ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആയിരുന്നു സംഭവം.
മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ചൗധരി നയിച്ച ചര്‍ച്ച മറ്റൊരവതാരകനായ സൗദ് മുഹമ്മദ് ഖാലിദിന് കൈമാറുമ്പോഴാണ് അജയ് ഗൗതം കണ്ണുപൊത്തിയത്. ആഗസ്റ്റ് ഒന്നിന് ചാനല്‍ യൂട്യൂബില്‍ പുറത്തു വിട്ട ചര്‍ച്ചയുടെ വീഡിയോയില്‍ ഈ ദൃശ്യങ്ങളില്ല. ഇപ്പോള്‍ ട്വിറ്ററിലാണ് സ്റ്റുഡിയോയില്‍ നടന്ന സംഭവങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അതേസമയം, ഗൗതമിനെ ഇനി സ്റ്റുഡിയോയിലേക്ക് മറ്റു ചര്‍ച്ചകള്‍ക്കായി വിളിക്കില്ലെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു.
News24 के एंकर Saud Md. Khalid को देखकर अजय गौतम ने अपना मूंह छुपाया…
(link: https://t.co/r2V0Gs7PcS )
@sandeep_news24 @maulanadehlavi @ashutosh83B @saud_smk @manakgupta @sakshijoshii pic.twitter.com/lb7VfUxHyJ— News24 (@news24tvchannel) August 1, 2019