മഞ്ജു വാര്യര്‍ക്ക് നേരെ സൈബര്‍ ആക്രമണം,മേപ്പടിയാന്‍ പോസ്റ്റ് മുക്കിയെന്ന് ആരോപണം,വാഴപ്പിണ്ടി സൂപ്പര്‍ സ്റ്റാറെന്ന് പരിഹാസം
കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന ചിത്രത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ആണ് ഉയരുന്നത്. സംഘപരിവാറിനെ വെള്ളപൂശുന്നതാണ് ചിത്രം എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
അതിനിടെ മേപ്പടിയാനുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നടത്തുകയാണ് ഒരു കൂട്ടര്‍.
മേപ്പടിയാന്‍ സിനിമയ്ക്ക് ആശംസ അര്‍പ്പിച്ച് കൊണ്ട് മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് നീക്കം ചെയ്തു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം താരത്തിന് എതിരെ സൈബര്‍ ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത്. മഞ്ജു വാര്യരുടെ പോസ്റ്റ് മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹന്‍ അടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് ഇപ്പോള്‍ ലഭ്യമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയിലെ വീഡിയോ സോംഗ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന്റെ കമന്റ് സെക്ഷനിലാണ് നിരവധി പേര്‍ സൈബര്‍ ആക്രമണവുമായി എത്തിയിരിക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും നട്ടെല്ല് വാഴപ്പിണ്ടി ആണെന്നത് അടക്കമുളള ആക്ഷേപമാണ് ചിലര്‍ ഉന്നയിക്കുന്നത്. നട്ടെല്ലിന് പകരം വാഴപ്പിണ്ടി എടുത്ത് വെക്കൂ എന്നുളള പരിഹാസങ്ങളും കമന്റിലുണ്ട്.
മഞ്ജു വാര്യരെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ട്. ചില കമന്റുകള്‍ നോക്കാം: * ”മഞ്ജു ചേച്ചി ഒരിക്കലും മറ്റുള്ളവരെ പേടിച്ചു ഡിലീറ്റ് ചെയ്യില്ല നിങ്ങള്‍ ഈ പേജില്‍ ചെക്ക് ചെയ്താല്‍ കാണാം ഒരു പ്രൊമോഷന്‍ പോസ്റ്റര്‍ ഉണ്ടാകില്ല അവര്‍ അഭിനയിക്കുന്നത് ഒഴിച്ച്..” * ”നിങ്ങള്‍ അവരെ തെറ്റ് ധരിച്ചിരിക്കാണ് അവര്‍ എത്രെയോ പ്രൊമോഷന്‍ പോസ്റ്റര്‍ ഇടാറുണ്ട് അതൊക്കെ കുറച്ചു ദിവസം കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്തു കാണാറുണ്ട് നിങ്ങള്‍ ഈ പറയുന്ന പോലെയാണെകില്‍ എത്രയോ തവണ ഇവര്‍ മേപ്പടിയാന്‍ സ്റ്റോറി ഇട്ടിരുന്നു ഇസ്റ്റാഗ്രാമില്‍ ഇനി നോക്കിക്കോ കുറച്ചു ഡേയ്സ് കഴിഞ്ഞാല്‍ ഈ പോസ്റ്റും അവര്‍ ഡിലീറ്റ് ചെയ്യും…”
”സ്വന്തം ഫിലിം പ്രൊമോഷന്‍ ആണ് അത് ഒരാളെ കൂട്ടത്തോടെ വന്നു വിമര്‍ശിക്കുമ്പോള്‍ ആലോചിക്കണം ഒന്ന് നിങ്ങള്‍ രണ്ടു നല്ല സുഹൃത്തുക്കളെ ആണ് തെറ്റിക്കാന്‍ ശ്രമിക്കുന്നത് മേപ്പടിയാന്‍ എന്ന നല്ല ഫിലിമിനെ ഒരിക്കലും അവര്‍ മോശം ആക്കാന്‍ കൂട്ടുനില്‍ക്കില്ല നിലവില്‍ മലയാളം സിനിമ വളരാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് മഞ്ജുച്ചേച്ചി പിന്നെ എങ്ങിനെ അവര്‍ ഒരു നല്ല സിനിമക്കു എതിരെ ആകും?” * ”മട്ടാഞ്ചേരി ടീമിനെ പേടിച്ചു പോസ്റ്റ് മുക്കുന്ന സ്വയം പ്രഖ്യാപിത ലേഡി സൂപ്പര്‍സ്റ്റാര്‍നേക്കാള്‍, നട്ടെല്ല് പണയം വെക്കാതെ മലയാളസിനിമയില്‍ നെഞ്ച് വിരിച്ചു നിക്കുന്ന Unni Mukundan ഇഷ്ടം”
”മട്ടാഞ്ചേരി സിനിമാ മാഫിയയുടെ ഭീഷണി ഭയന്ന് മേപ്പടിയാന്‍ പോസ്റ്റ് നൈസായി മുക്കി #മഞ്ജുവാര്യര്‍… അകത്തളങ്ങളില്‍ ലേഡി സൂപ്പര്‍സ്റ്റാറാണ്.. പക്ഷെ പെട്ടിക്കടയില്‍ നട്ടെല്ല് വാങ്ങിക്കാന്‍ കിട്ടില്ലല്ലോ”. * ”ഇത് ഭാരതമാണ് .. കേരളം നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ വെറും ഒരു കുഞ്ഞു സംസ്ഥാനം. നീ ഒക്കെ വെറും ചെമ്മീന്‍ എത്ര ചാടിയാലും അവസാനം ചട്ടീല്‍ തന്നെ”.
- ”കയ്യില്‍ കാശ് ഉണ്ടേല്‍ ആര്‍ക്കും പ്ലാസ്റ്റിക് സര്‍ജറി നടത്തി മുഖം നന്നാക്കാം..പക്ഷെ നട്ടെല്ല് അത് ജന്മനാ കിട്ടേണ്ടതാണ് മാറ്റി പിടിപ്പിക്കാന്‍ കഴിയില്ല”