Home-bannerKeralaNews
പാവറട്ടി കസ്റ്റഡി മരണം, കൊലകുറ്റം ചുമത്തി കേസെടുത്തു
തൃശൂർ: കഞ്ചാവ് കേസിലെ പ്രത്രി എക്‌സൈസ് കസ്റ്റഡിയിൽ മരിച്ച കേസിൽ പാവറട്ടി പോലീസ് കൊലപാതകകുറ്റം ചുമത്തി അന്വേഷണമാരംഭിച്ചു. അസ്വാഭാവിക മരണത്തിനായെടുത്ത 174 ഐ.പി.സി സെക്ഷൻ മാറ്റി എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ 302 കൊലപാതക കുറ്റo ചുമത്തി.
സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പരിശോധിച്ചാണ് നടപടി. ഗുരുവായൂർ എ.സി.പി ബിജുഭാസ്കറിൻെറ നേതൃത്വത്തിൽ പ്രത്യേക കുറ്റാന്വേഷണ സംഘത്തെ കേസന്വേഷണത്തിനായി ചുമതലപ്പെടുത്തിയതായും കമ്മീഷണർ അറിയിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News