BusinessInternationalNews

അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിഞ്ഞു,ബാരലിന് 36.45 ഡോളര്‍

ദുബായ്‌:അസംസ്‌കൃത എണ്ണ വിലയില്‍ നാലു ശതമാനത്തോളം ഇടിവുണ്ടായി. കോവിഡ് വ്യാപിക്കുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ലോക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തിലാണ് എണ്ണ വിലയിലും കുറവ് രേഖപ്പെടുത്തിയത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 36.45 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 34.21 ഡോളറിലുമെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞതാണ് വിലയെ ബാധിച്ചത്.

കോവിഡ് അടച്ചിടലില്‍ നിന്ന് രാജ്യങ്ങള്‍ പിന്മാറി തുടങ്ങിയതോടെ അസംസ്‌കൃത എണ്ണയ്ക്ക് ഡിമാന്‍ഡ് കൂടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഇങ്ങനെ ഒരു തിരിച്ചടി ഉണ്ടായിരിക്കുന്നത്. ശൈത്യകാലമായതിനാല്‍ അസംസ്‌കൃത എണ്ണയുടെ പ്രതിദിന ഉപഭോഗം 25 ലക്ഷം ബാരലായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബ്രിട്ടൻ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് വിപണിക്ക് തിരിച്ചടിയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button