ദിലീപിനും കാവ്യയ്ക്കും ഒപ്പം സെൽഫി എടുക്കാനും കുശലം ചോദിക്കാനും ആളുകളുടെ തിരക്ക്, റിസപ്ഷനിൽ തിളങ്ങി താരങ്ങൾ
കോഴിക്കോട്:ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി പിന്നേയും വരെ നിരവധി സിനിമകളിൽ ജോഡികളായി എത്തി പ്രേക്ഷകരുടെ പ്രിയം നേടുകയും പിന്നീട് ജീവിതത്തിൽ ഒന്നായി തീരുകയും ചെയ്ത മലയാളത്തിലെ രണ്ട് താരങ്ങളാണ് ദിലീപും കാവ്യ മാധവനും. പ്രേക്ഷകരുടെ കൺമുന്നിൽ വളർന്ന താരങ്ങൾ എന്നും ഇരവരേയും വിശേഷിപ്പിക്കാം.
പൂക്കാലം വരവായിയിൽ ബാല താരമായി വന്ന കാവ്യ മാധവൻ പിന്നീട് സഹനടിയാകുന്നതും നായികയായി മാറുന്നതും ഉയരങ്ങൾ കീഴടക്കുന്നതുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ തന്നെയായിരുന്നു. അതുപോലെ തന്നെയായിരുന്നു ദിലീപും.
സഹസംവിധായകനായി തുടങ്ങി പിന്നീട് ചെറിയ വേഷങ്ങൾ ചെയ്ത് അഭിനയത്തിലേക്ക് കടന്ന് ശേഷം നായകനായ നടനാണ് ദിലീപ്. പിന്നീട് ജനപ്രിയ നായകനായും ദിലീപ് മാറി. ഇപ്പോഴും ദിലീപ് സിനിമകൾ തിയേറ്ററുകളിൽ വരുമ്പോൾ കുടുംബസമേതം ആളുകൾ തിയേറ്ററുകളിലേക്ക് ഒഴുകാറുണ്ട്.
വിശേഷ ദിവസങ്ങളിൽ ദിലീപ് സിനിമകൾ പണ്ടെക്കെ പതിവായി റിലീസ് ചെയ്യപ്പെടുമായിരുന്നു. എന്നാലിപ്പോൾ ഒരു വർഷം കൂടുമ്പോൾ ഒരു സിനിമയൊക്കെയണ് ദിലീപിന്റേതായി പ്രേക്ഷകരിലേക്ക് എത്തുന്നത്.
പൊതുവേദികളിൽ ദിലീപ് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ആളുകൾ തടിച്ച് കൂടുകയും സെൽഫിയും ചിത്രങ്ങളും പകർത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒരുമിച്ച് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ.മാധവന്റെ മകന്റെ വിവാഹ റിസപ്ഷൽനിൽ പങ്കെടുക്കാനാണ് ഭാര്യ കാവ്യ മാധവനൊപ്പം ദിലീപ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അടക്കം പങ്കെടുത്ത വലിയ ആഘോഷമായിരുന്നു വിവാഹ റിസപ്ഷൻ. കോഴിക്കോടുള്ള ആഢംബര ഹോട്ടലിൽ വെച്ചായിരുന്നു ആഘോഷങ്ങൾ.
നടൻ മോഹൻലാലും ആഘോഷത്തിൽ തിളങ്ങി. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു മാധവന്റെ മകൻ ഗൗതമിന്റെ വിവാഹം. സിനിമ-രാഷ്ട്രീയ മേഖലയിൽ ഉള്ള നിരവധി പേർ റിസപ്ഷനിൽ പങ്കെടുത്തു.
മാമുക്കോയ, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, യൂസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി കെ ശ്രീമതി, ഇ പി ജയരാജൻ, ലിസി പ്രിയദർശൻ, ആശാ ശരത്ത്, സുജാത, ചിപ്പി, സീതാറാം എച്ചൂരി, ജഗദീഷ്, വെസ്റ്റ് ബംഗാൾ ഗവർണർ ആനന്ദ ബോസ് തുടങ്ങി നിരവധി പ്രമുഖർ ആഘോഷത്തിൽ പങ്കുചേർന്നു.
പതിവുപോലെ ദിലീപിനേയും കാവ്യ മാധവനേയും കണ്ടതും ആരാധകർ കുശലം ചോദിക്കാനും ഫോട്ടോകൾ പകർത്താനും ഓടിയെത്തി. കരിനീലയും കറുപ്പും കലർന്ന കുർത്തയായിരുന്നു ദിലീപിന്റെ വേഷം. സിൽവർ നിറത്തിലുള്ള ചുരിദാറും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞാണ് കാവ്യ എത്തിയത്.
ബാന്ദ്ര ലുക്കിലാണ് ദിലീപ് എത്തിയത്. ഇടയ്ക്കൊക്കെ ദിലീപിന്റെ മകൾ മീനാക്ഷി സിനിമക്കാരുടെ പരിപാടികളിൽ പങ്കെടുക്കാൻ വരാറുണ്ട്. അപ്പോഴും മഹാലക്ഷ്മിയെ കാവ്യ കൊണ്ടുവരാറില്ല.
വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ‘എങ്ങനെ കുടുക്കാൻ നോക്കിയാലും രക്ഷയില്ല. ദിലീപ് തെറ്റ് ചെയ്യാത്തിടത്തോളം കാലം അവർക്ക് ദിലീപിനെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. അപ്പോൾ പിന്നെ ഇനി ദിലീപിനെ താങ്ങി നിന്നാലെ കാര്യം ഉളളൂ.’
‘ആദായവകുപ്പൊക്കെ ഇടയ്ക്കിടെ ആന്റണിയേയും മോഹൻലാലിനയും ഒക്കെ സന്ദർശിക്കുകയാണല്ലോ, ദിലീപിന് ഇനി ഒരു തിരിച്ച് വരവ് ഉണ്ടോ, ഇലക്ഷൻ അടുക്കുമ്പോൾ ഇറങ്ങുന്ന ജനപ്രതിനിധിയെ പോലെയുണ്ട് ദിലീപ്.’
‘ദിലീപേ.. നീ എന്തൊക്കെ ചെയ്താലും ഞങ്ങൾ ആരും നിനക്ക് വോട്ട് ചെയ്യില്ല’ എന്നെല്ലാമാണ് അനുകൂലിച്ചും പ്രതികൂലിച്ചും വന്ന കമന്റുകൾ. ബാന്ദ്രയാണ് ഇനി റിലീസിനെത്താനുള്ള ദിലീപ് ചിത്രം. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദിലീപ്- തമന്ന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബാന്ദ്ര.
രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ബാന്ദ്ര.