അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; സ്ഥിരീകരിച്ച് സി.പി.എം
കോഴിക്കോട്: പന്തീരാങ്കാവില്‍ യു.എ.പി.എ കേസ് ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം അംഗങ്ങളായിരുന്ന അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തുന്നവരാണെന്നതിന് പാര്‍ട്ടിയുടെ പക്കല്‍ തന്നെ തെളിവുകളുണ്ടെന്നു സി.പി.എം പ്രാദേശിക നേതൃത്വം. പന്നിയങ്കരയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം. പോലീസ് താഹയെ നിര്‍ബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ചിട്ടില്ല. അയാള്‍ സ്വയം വിളിച്ചതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ വീടുകളില്‍ പോലീസ് റെയ്ഡുകള്‍ നടത്തിയത്. ഇതൊന്നും പോലീസ് സൃഷ്ടിച്ചതല്ലെന്നും എല്ലാം അവരുടെ മാവോയിസ്റ്റ് ബന്ധത്തിനു വ്യക്തമായ തെളിവാണെന്നും സി.പി.എം പൊതുയോഗത്തില്‍ വിശദീകരിക്കുന്നു.
യോഗത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ കടുത്ത വിമര്‍ശനും ഉന്നയിക്കുന്നുണ്ട്. പിണറായി വിജയനെ വിമര്‍ശിക്കാന്‍ കാനം രാജേന്ദ്രന് എന്ത് അര്‍ഹതയാണുള്ളത്. നല്ലതിന്റെയെല്ലാം പിതൃത്വം കാനത്തിനും തെറ്റിന്റെ ഉത്തരവാദി പിണറായിക്കുമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. രാജന്‍ കേസില്‍ ഈച്ചരവാരിയരോട് കടുത്ത അനീതി കാട്ടിയവരാണ് സി.പി.ഐയെന്ന കുറ്റപ്പെടുത്തലും യോഗം നടത്തുന്നുണ്ട്.