കായംകുളം: യു.ഡി.എഫ് സ്ഥാനാർഥി അരിതാ ബാബുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായതായി പരാതി. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആൾ മൂന്ന് ജനൽ ചില്ലുകൾ തകർത്തെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ബാനര്‍ജി സലീം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ആൾ സിപിഎംകാരനാണെന്നും സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പ്രതികരിച്ചു. ബാനര്‍ജി സലീമിന്റെ ഫേസ്ബുക്കില്‍ അരിത ബാബുവിന്റെ വീട്ടില്‍ നിന്നുള്ള തത്സമയ വീഡിയോ ദൃശ്യവും പങ്കുവെച്ചിട്ടുണ്ട്. ഇയാള്‍ എത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇയാൾ സി.പി.എം അംഗമല്ലെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. ഇയാൾ അരിതയോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ഒപ്പം നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.