KeralaNewsPoliticsRECENT POSTS

കേരളത്തെ തഴഞ്ഞ കേന്ദ്ര ബജറ്റിനെതിരെ ജൂലൈ 9ന് പ്രതിഷേധദിനം ആചരിക്കാന്‍ സി.പി.ഐ.എം

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞതില്‍ പ്രതിഷേധിച്ച് ജൂലൈ ഒമ്പത് പ്രതിഷേധ ദിനമയായി ആചരിക്കുമെന്ന് സി.പി.ഐ.എം. അതിസമ്പന്നര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി പാവപ്പെട്ട ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്. ഈ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ഇതിന്റെ ഭാഗമായി ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കും. ലോക്കലടിസ്ഥാനത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മുഴുവന്‍ ജനവിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker