അഹമ്മദാബാദ്: രാജ്യവ്യാപകമായി കൊവിഡ് 19 പടര്‍ന്നു പിടിച്ചതോടെ ഗുജറാത്തിലെ ഗോമൂത്ര വില്‍പ്പനയില്‍ വന്‍ കുതിപ്പ്. വൈറസിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിക്കണമെന്ന പ്രചരണങ്ങളെ തുടര്‍ന്നാണ് വില്‍പ്പനയില്‍ വര്‍ദ്ധനയുണ്ടായതെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
<p>കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതിനു ശേഷം ഗോമൂത്രത്തിന്റെയും സംസ്‌കരിച്ചെടുത്ത ഗോമൂത്രത്തിന്റെയും വില്‍പ്പന വന്‍ തോതില്‍ വര്‍ധിച്ചെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കത്തിരിയ പറയുന്നത്.</p>
<p>കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതിനു പിന്നാലെ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ഒരു സംഘം ഗോമൂത്ര പാര്‍ട്ടി പോലും സംഘടിപ്പിച്ചിരുന്നു. ഗുജറാത്തില്‍ പശുവിന്റെ മൂത്രം കൂടിക്കാന്‍ മാത്രമല്ല ഉപയോഗിക്കുന്നതെന്നും ശരീരത്തില്‍ അടിക്കുന്ന സ്പ്രേ ഉള്‍പ്പെടെയുള്ളവയില്‍ ചേര്‍ക്കുന്നുണ്ടെന്നും ഇത് ശരീരത്തിലെ കീടങ്ങളെ ഇല്ലാതാക്കും എന്നുമാണ് കത്തിരിയ പറയുന്നത്. ഇതുപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.</p>
<p>ദിവസം 6,000 ലിറ്റര്‍ പശുമൂത്രമാണ് ഗുജറാത്തില്‍ ആളുകള്‍ വാങ്ങിക്കുന്നതെന്ന് കത്തീരിയ പറയുന്നു. 80 മുതല്‍ 100 വരെ ബോട്ടില്‍ സംസ്‌കരിച്ച പശുമൂത്രം വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 425 ബോട്ടില്‍ വരെ വില്‍ക്കുന്നുണ്ടെന്ന് അഹമ്മദാബാദില്‍ പശുഷെല്‍ട്ടര്‍ നടത്തുന്ന രാജു പട്ടേല്‍ പറയുന്നു.</p>