കൊവിഡ് വാക്‌സിന്‍ നാളെ മുതല്‍ വീട്ടിലെത്തും; രാജ്യത്ത് പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരം ഇതാണ്
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് നാളെ മുതല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ തുടക്കമാകും. രാജ്യത്ത് ആദ്യമായി പദ്ധതി തുടക്കമാകുന്ന നഗരമാണ് ബിക്കാനിര്‍. ഈ സേവനം ലഭ്യമാക്കാനായി രാജസ്ഥാന്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ ആരംഭിച്ചിട്ടുണ്ട്.
വാക്‌സിന്‍ വേണ്ടവര്‍ വാട്‌സ്ആപ്പ് നമ്പര്‍ വഴി പേരും വിലാസവും നല്‍കണം. ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലത്ത് കുറഞ്ഞത് 10 പേരെങ്കിലും ഉള്ളപ്പോഴാണ് വീട്ടില്‍ വാക്‌സിന്‍ ലഭ്യമാകുന്ന സേവനം ലഭ്യമാകുക. ഇതോടെ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ ആശുപ്രതികളിലേക്കോ വാക്‌സിന്‍ കേന്ദ്രങ്ങളിലേക്കോ പോകേണ്ടി വരില്ല.
മൊബൈല്‍ വാക്‌സിനേഷന്‍ വാഹനങ്ങള്‍ കഴിഞ്ഞ ദിവസം ബിക്കാനിര്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയിരുന്നു. തിരിച്ചറിയല്‍ രേഖ കാണിക്കുന്ന 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.