ന്യൂഡൽഹി: രാജ്യത്തു കോവിഡ് വാക്സീന്റെ രണ്ടാം ഡോസ് വിതരണം 13 മുതൽ തുടങ്ങും. ഇന്ത്യയിൽ പകുതിയലധികം ആരോഗ്യപ്രവർത്തകർക്കും ആദ്യ ഡോസ് നൽകുന്നത് ഇന്നത്തോടെ പൂർത്തിയാവും.കേരളത്തിലെ ആരോഗ്യപ്രവർത്തകരിൽ 57.9% പേർ വാക്സീനെടുത്തു കഴിഞ്ഞു.
രാജ്യത്തെ 13 സംസ്ഥാനങ്ങളാണ് പകുതിയിലധികം ആരോഗ്യപ്രവർത്തകർക്കു വാക്സീൻ നൽകിയത്. മധ്യപ്രദേശിലാണ് ഏറ്റവുമധികം പേർ കുത്തിവയ്പെടുത്തത്– 73.6%.ലോകത്ത് ഏറ്റവും വേഗത്തിൽ 40 ലക്ഷം പേർക്കു വാക്സീൻ നൽകിയ രാജ്യം ഇന്ത്യയാണ്. യുഎസ് ഇതിനായി 20 ദിവസമെടുത്തപ്പോൾ ഇന്ത്യയിൽ 18 ദിവസമേ വേണ്ടിവന്നുള്ളൂ.
വാക്സീനെടുത്തവരിൽ 8563 പേർക്കാണ് ഇതുവരെ വിപരീതഫലം റിപ്പോർട്ട് ചെയ്തത്. ഇതിൽ 34 പേരെ മാത്രമേആശുപത്രിയിലാക്കിയുള്ളൂ. വാക്സീനെടുത്തവരിൽ 19 പേർ മരിച്ചു. ഇതു പരിശോധനാവിധേയമാക്കാൻ വിവിധ തലത്തിൽ സമിതികളുണ്ട്. ദേശീയതലത്തിലെ സമിതി വൈകാതെ ചേരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News