വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷത്തിലേറെപ്പേര്‍ക്ക് കോവിഡ്. 6,09,054 പുതിയതായി കൊവിഡ് ബാധിച്ചതായാണ് കണക്കുകള്‍. ഇതോടെ ആഗോളവ്യാപകമായി ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,65,48,526 ഉയര്‍ന്നു.
10,884പേര്‍കൂടി പുതിയതായി വൈറസ് ബാധിച്ച് മരിച്ചപ്പോള്‍ ആകെ മരണം 1,353,954 ആയി. 39,341,954 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 15,852,618 പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലാണ്. ഇതില്‍ 101,453 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, ബ്രിട്ടന്‍, അര്‍ജന്റീന, ഇറ്റലി, കൊളംബിയ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News