33.4 C
Kottayam
Sunday, May 5, 2024

24 മണിക്കൂറിനിടെ ആറു ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ്; മരണസംഖ്യ 13 ലക്ഷത്തിലേക്ക്

Must read

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ആഗോള തലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷത്തിലേറെപ്പേര്‍ക്കാണ് വൈറസ് ബാധ ഉണ്ടായത്. 6,09,618 പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് വേള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് ഇതുവരെ 5,24,17,937 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. പുതിയതായി 10,063 പേര്‍കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 12,88,778 ആയി ഉയര്‍ന്നു. 36,663,495 പേര്‍ ഇതുവരെ രോഗമുക്തി നേടി.

നിലവില്‍ 14,465,664 പേരാണ് ചികിത്സയിലുള്ളത്. അതില്‍ 94,739 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അണേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, ബ്രിട്ടന്‍, കൊളംബിയ, ഇറ്റലി, മെക്‌സിക്കോ, പെറു, ദക്ഷിണാഫ്രിക്ക, ജര്‍മനി, ഇറാന്‍ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15ലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week