FeaturedHealthInternationalNews
കൊവിഡ് ബാധിതരുടെ എണ്ണം 2.65 കോടിയിലേക്ക്; 24 മണിക്കൂറിനിടെ 2.82 ലക്ഷം പുതിയ കേസുകള്‍
വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 2.64 കോടി കടന്നു. ഇതുവരെ 2,64,65,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 873,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രോഗമുക്തി നിരക്ക് 1,86,60,122 ആയി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുണ്ടായത്. 63,35,244 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 1,91,058 പേരാണ് ഇതുവരെ മരിച്ചത്.
രണ്ടാംസ്ഥാനത്തുള്ള ബ്രസീലിലും കൊവിഡ് രൂക്ഷമാകുകയാണ്. 40,46,150 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 1,24,729 പേരാണ് മരിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 39,33,124 പേര്‍ക്കാണ് രോഗം ബാധിച്ചത്. 68,569 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News